'കെ എൽ രാഹുലിന്റെ കാര്യത്തിൽ തീരുമാനം ആയി'; ഐപിഎല്ലിൽ താരത്തിനെ നിലനിർത്തുമോ ഇല്ലയോ എന്നതിൽ പ്രതികരിച്ച് ലക്‌നൗ സൂപ്പർ ജയന്റ്സ് ഉടമ

ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാൾ ആണ് കെ എൽ രാഹുൽ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഗംഭീര പ്രകടനമാണ് താരം നടത്തിയത്. എന്നാൽ അതിന് ശേഷം ഇന്ത്യൻ ടീമിൽ അദ്ദേഹം ഫോം ഔട്ട് ആണ്. ഇപ്പോൾ നടന്ന ശ്രീലങ്കൻ സീരീസിൽ ആരാധകർ പ്രതീക്ഷിച്ച പ്രകടനം അദ്ദേഹത്തിൽ നിന്നും ഉണ്ടായില്ല. സീരീസ് തോൽക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് രാഹുലിന്റെ മോശമായ പ്രകടനം കൊണ്ട് കൂടിയാണ് എന്നാണ് ആരാധകർ വിലയിരുത്തുന്നത്.

പക്ഷെ ഈ വർഷം നടന്ന ഐപിഎല്ലിൽ താരം മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 14 മത്സരങ്ങളിൽ നിന്ന് 520 റൺസ് നേടി ടീമിനെ മുൻപിൽ നിന്നും നയിച്ചു. എന്നാൽ സെമി ഫൈനലിലേക്ക് ടീമിനെ പ്രവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. നിക്കോളാസ് പുരാനും, കെ എൽ രാഹുലും മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം നടത്തിയത്. അത് കൊണ്ട് തന്നെ ഈ വർഷത്തെ ഐപിഎൽ സീസണിൽ 7 ആം സ്ഥാനത്താണ് ലക്‌നൗ സ്ഥാനം ഉറപ്പിച്ചത്. ടീം ഉടമയായ സഞ്ജീവ് ഗോയങ്ക രാഹുലിനെ നിലനിർത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ സംസാരിച്ചിരിക്കുകയാണ്.

സഞ്ജീവ് ഗോയങ്ക പറയുന്നത് ഇങ്ങനെ:

“ലക്‌നൗ സൂപ്പർ ജയന്റ്സിനെ ഇത്രയും മികച്ച ലെവലിൽ കൊണ്ട് വന്നത് രാഹുൽ ആണ്. ടീമിൽ അദ്ദേഹത്തിന് പ്രധാനമായ റോൾ ഉണ്ട്. പക്ഷെ നിലനിർത്തുന്ന കാര്യത്തിൽ രാഹുൽ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഏതൊക്കെ താരങ്ങളെ നിലനിർത്തണം എന്നുള്ള കാര്യത്തിൽ ഞങ്ങൾ തീരുമാനം എടുക്കുന്നതെ ഒള്ളു” സഞ്ജീവ് ഗോയങ്ക പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഐപിഎല്ലിൽ താരങ്ങൾ മോശമായ പ്രകടനം കാഴ്ച വെച്ചപ്പോൾ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽ വെച്ച് രാഹുലിനോട് കയർത്ത് സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. പിന്നീട് അവർ തമ്മിൽ ഒരു പ്രശ്നവും ഇല്ല എന്ന് പറയുകയും ചെയ്യ്തു. അടുത്ത വർഷത്തെ ഐപിഎല്ലിൽ തന്നെ ടീമിൽ റീറ്റെയിൻ ചെയ്യരുത് എന്ന് രാഹുൽ മാനേജ്മെന്റിനോട് പറഞ്ഞിരുന്നു.

Read more