ആദ്യ അരങ്ങേറ്റ മത്സരത്തിൽ തന്നെ രാജകീയ വരവാണ് യുവ താരം മായങ്ക് യാദവ് നടത്തിയത്. ആദ്യ ഓവർ തന്നെ മെയ്ഡൻ ആക്കുകയും ചെയ്യ്തു. അരങ്ങേറ്റ മത്സരത്തിൽ ആദ്യ ഓവർ മെയ്ഡൻ ആകുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് മായങ്ക് യാദവ്. ഇന്നലത്തെ മത്സരത്തിൽ നാല് ഓവറിൽ ഒരു മെയ്ഡനും 21 റൺസും വഴങ്ങി ഒരു വിക്കറ്റ് കരസ്ഥമാക്കുകയും ചെയ്യ്തു.
താരത്തിന്റെ മികവിനെ പ്രശംസിച്ച് ഒരുപാട് മുൻ താരങ്ങളും ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ഐപിഎലിൽ കാലിന് പരിക്ക് ഏറ്റിട്ടും അദ്ദേഹം തിരികെ ഇന്ത്യൻ ടീമിൽ മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഇന്ത്യൻ കമന്റേറ്റർ ആകാശ് ചോപ്ര മായങ്കിനെ കുറിച്ച് സംസാരിച്ചു.
ആകാശ് ചോപ്രയുടെ വാക്കുകൾ ഇങ്ങനെ:
” ഇന്നലെ നടന്ന മത്സരത്തിൽ രണ്ട് പേരാണ് അരങ്ങേറ്റം നടത്തിയത്. മായങ്ക് യാദവും, നിതീഷ് കുമാറും. ആദ്യ അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം മെയ്ഡൻ ഓവർ നേടി. നാല് മാസമായി കളിക്കളത്തിലേക്ക് മായങ്ക് വന്നിട്ടില്ല. പരിക്കിൽ നിന്നും മുക്തി നേടിയാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ പ്രകടനം കണ്ടപ്പോൾ വയറ്റിനുള്ളിൽ ബട്ടർഫ്‌ളൈസ് പറക്കുന്ന പോലെ തോന്നി”
ആകാശ് ചോപ്ര തുടർന്നു:
“എന്തിരുന്നാലും മായങ്കിന് നല്ല സ്റ്റാർട്ട് ആണ് കിട്ടിയത്. കൂടാതെ അദ്ദേഹത്തിന്റെ ബോളിങ് ലൈൻസും എല്ലാം കൃത്യമായിരുന്നു. അദ്ദേഹം 140-150 kph ഇൽ എറിയാൻ ശ്രമിച്ചില്ല. ശരീരത്തിന് മാക്സിമം ശ്രദ്ധ കൊടുത്തു. മായങ്ക് ഒറ്റ മത്സരം കൊണ്ട് തന്നെ ഇതിഹാസമായി മാറി” ആകാശ് ചോപ്ര പറഞ്ഞു.