"ദ്രാവിഡോ, ശ്രീശാന്തോ അല്ല, ഞാൻ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട് മാത്രം"; തുറന്നടിച്ച് സഞ്ജു സാംസൺ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് മലയാളി താരം സഞ്ജു സാംസൺ. ഐപിഎൽ വഴി ഇന്ത്യൻ ടീമിലേക്ക് പ്രവേശനം ലഭിച്ച താരമാണ് അദ്ദേഹം. ഐപിഎലിൽ രാജസ്ഥാൻ റോയൽസിലേക്ക് വഴി കാട്ടിയത് മലയാളി താരമായ ശ്രീശാന്ത് ആയിരുന്നു. പരിശീലകനായി രാഹുൽ ദ്രാവിഡും രാജസ്ഥാനിലെ ഭാഗമായതോടെ സഞ്ജുവിന്റെ ബാറ്റിംഗ് മികവ് കൂടുകയും കൂടുതൽ അവസരങ്ങൾ അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു.

താരത്തിന്റെ കരിയറിൽ നിർണായ പങ്ക് വഹിച്ച താരങ്ങളാണ് ശ്രീശാന്തും, രാഹുൽ ദ്രാവിഡും. എന്നാൽ സഞ്ജു തന്റെ കാരിയറിൽ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ആരോടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല തന്റെ പിതാവായ സാംസണ്‍ വിശ്വനാഥിനോടാണെന്നാണ് സഞ്ജു പറയുന്നത്. രാജ്യത്തിന് വേണ്ടി സഞ്ജു കളിക്കണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച വ്യക്തിയാണ് വിശ്വനാഥ്.

ക്രിക്കറ്റിന്റെ പാഠങ്ങൾ പറഞ്ഞു കൊടുത്തതും, പിന്തുണച്ചതുമെല്ലാം അദ്ദേഹമായിരുന്നു. മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ച വെക്കുമ്പോൾ ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്ന സമയത്ത് പിതാവായിരുന്നു കരുത്തായി സഞ്ജുവിന്റെ കൂടെ നിന്നിരുന്നത് എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ ടീമിൽ കടന്ന്‌ ആക്രമിക്കുന്ന ബാറ്റ്സ്മാൻ ആണ് സഞ്ജു. അതിൽ തന്റെ ഐഡൽ സൗത്ത് ആഫ്രിക്കൻ ഇതിഹാസമായ എ.ബി ഡിവില്യേഴ്‌സ് ആണെന്ന് നേരത്തെ തന്നെ താരം പറഞ്ഞിരുന്നു. ധോണിയെ പോലെ വേഗതയുള്ള സ്റ്റാമ്പിങ്ങിലും സഞ്ജു കേമനാണ്. പിതാവ് നൽകിയ പരിശീലനത്തിൽ നിന്നുമാണ് സഞ്ജു തന്റെ കഴിവുകൾ വികസിപ്പിച്ചെടുത്തത്. പക്ഷെ ഈ വർഷം നടക്കുന്ന ദുലീപ് ട്രോഫിയിൽ സഞ്ജുവിന് അവസരമില്ല. ഏതെങ്കിലും താരം പിന്മാറിയാൽ ബിസിസിഐ സഞ്ജുവിനെ പരിഗണിക്കും എന്നത് ഉറപ്പാണ്.

Read more