ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പർ ചോയ്സ് ആയ താരമായിരുന്നു റിഷഭ് പന്ത്. ഈ വർഷം നടന്ന ഐപിഎലിൽ മികച്ച പ്രകടനം നടത്തിയതോടെ ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ താരത്തിന് സാധിച്ചിരുന്നു. പക്ഷെ ടൂർണമെന്റിൽ അദ്ദേഹം മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ അതേ ഫോം തന്നെ ടീമിൽ വീണ്ടും നിലനിർത്തുകയാണ് പന്ത്.
ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ ബി ടീമിന് വേണ്ടിയാണ് റിഷഭ് പന്ത് കളിക്കുന്നത്. എന്നാൽ റെഡ് ബോളിൽ യാതൊരു മികച്ച ഇമ്പാക്റ്റും ടീമിന് വേണ്ടി നൽകാൻ താരത്തിന് സാധിക്കുന്നില്ല. ടീമിൽ അഞ്ചാം ബാറ്റ്‌സ്മാനായിട്ടാണ് പന്ത് ഇറങ്ങുന്നത്. എന്നാൽ 10 ബോളിൽ ഒരു ഫോർ ഉൾപ്പടെ ഏഴ് റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഇതേ പോലെ ആണ് തുടർന്നും റിഷഭ് പോകുന്നതെങ്കിൽ ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടെസ്റ്റ് പരമ്പരയിലും, ടി-20 മത്സരങ്ങളിലും പന്തിന് അവസരം നഷ്ടമാകും.
സ്ഥിരമായി നിന്ന് കളിക്കേണ്ട പിച്ചിൽ അലക്ഷ്യമായ ഷോട്ടുകൾക്ക് ശ്രമിച്ചാണ് പന്തിന് വിക്കറ്റ് നഷ്ടമായത്. ഇതോടെ താരത്തിന്റെ ബാറ്റിംഗിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ആരാധകരും, മുൻ താരങ്ങളും രംഗത്ത് എത്തിയിരിക്കുകയാണ്. ദുലീപ് ട്രോഫിയിൽ ഇനിയുള്ള മത്സരങ്ങൾ അദ്ദേഹത്തിന് നിർണായകമാണ്. ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിൽ പന്ത് പുറത്തായാൽ പിന്നെ സാധ്യത ഉള്ള താരം ദ്രുവ് ജുറലാണ്. അത് കൊണ്ട് ഗംഭീര പ്രകടന നടത്തണെമെന്നത് താരത്തിനെ സംബന്ധിച്ച് പ്രധാനമാണ്.