'സഞ്ജു സാംസൺ ഓപ്പണിങ് ബാറ്റ്‌സ്മാനായി തകർക്കും'; കാരണം ഇതാ

ഇന്ത്യൻ ടീമിലെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യയുടെ ഭാഗമായി അദ്ദേഹം ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിക്കാൻ സഞ്ജുവിന് സാധിച്ചില്ല. അതിന് ശേഷം നടന്ന ശ്രീലങ്കൻ സീരീസിൽ സഞ്ജു അവസാനത്തെ രണ്ട് മത്സരങ്ങൾ പൂജ്യത്തിന് പുറത്തായത് അദ്ദേഹത്തിന് കിട്ടിയ നെഗറ്റീവ് മാർക്ക് ആയി. എന്നാൽ ദുലീപ് ട്രോഫിയിൽ കിട്ടിയ അവസരം അദ്ദേഹം മികച്ചതാക്കി. 2 മത്സരങ്ങളിൽ നിന്നായി 196 റൺസ് ആണ് അദ്ദേഹം നേടിയത്.

ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടി-20 സീരീസിൽ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പിങ് ചോയ്സ് ആയി ബിസിസിഐ തിരഞ്ഞെടുത്തത് സഞ്ജു സാംസണിനെയാണ്. സ്‌ക്വാഡിൽ അഭിഷേക് ശർമ്മയോടൊപ്പം ഓപ്പണിങ് സ്ഥാനത്തേക്ക് തന്നെ ആണ് ബിസിസിഐ സഞ്ജുവിനെ ഇറക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഓപ്പണിങ് ബാറ്റിംഗിന് ഇറങ്ങുന്ന സഞ്ജു പവർ പ്ലേയിൽ വെടിക്കെട്ട് ബാറ്റിംഗിലൂടെ ടീം സ്കോർ ഉയർത്താൻ അദ്ദേഹത്തിന് സാധിക്കും. പവർ പ്ലേയിൽ ഗ്യാപ്പുകൾ കണ്ടെത്തി ബൗണ്ടറികൾ നേടുന്നതിൽ കേമനാണ് ഈ മലയാളി.

മുൻ ഇതിഹാസങ്ങളായ വിരേന്ദർ സെവാഗ്, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ എന്നിവർ ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങിയതോടെയാണ് അവരുടെ തലവര മാറിയത്. അത് പോലെ ഗംഭീരമായി സഞ്ജുവിന് തിളങ്ങാൻ കിട്ടിയ അവസരമാണ് ഈ പരമ്പര. ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് ബാറ്റിംഗിൽ സഞ്ജു മികച്ച പ്രകടനം കാഴ്ച വെച്ചിട്ടില്ല. അദ്ദേഹത്തിന്റെ ആവറേജ് ഉയർത്താനുള്ള അവസരം കൂടിയാണ് ഇത്.

ഈ പരമ്പരയിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം സഞ്ജു നടത്തിയാൽ അദ്ദേഹത്തിനെ ടി-20 ഫോർമാറ്റിലേക്കുള്ള സ്ഥിരം ക്യാപ്റ്റനായി സ്ഥാനം ലഭിക്കും. അത് കൊണ്ട് പരിശീലകനായ ഗൗതം ഗംഭീർ സഞ്ജുവിന്റെ പ്രകടനത്തെ ഉറ്റു നോക്കുകയാണ്.