ഇന്ത്യൻ ടീമിൽ ടീമിലെ എക്കാലത്തെയും മികച്ച ബോളർ ആയിട്ടും എപ്പോഴും തഴയലുകൾ നേരിടുന്ന താരമാണ് ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹൽ. ബാറ്റിംഗിൽ ഏറ്റവും കൂടുതൽ കളിയാക്കലുകൾ കേൾക്കുന്ന താരം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ നടക്കുന്ന രഞ്ജി ട്രോഫിയിൽ ഹരിയാനയ്ക്ക് വേണ്ടി പത്താം നമ്പർ പൊസിഷനിൽ ഇറങ്ങിയ ചഹൽ 152 പന്തിൽ 48 റൺസ് നേടി തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്.
ബോളിങ്ങും മാത്രമല്ല ബാറ്റിങ്ങും താരത്തിന് വശമുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. രഞ്ജിയിൽ ഗ്രൂപ്പ് സി വിഭാഗത്തിൽ ഉത്തർ പ്രദേശുമായുള്ള മത്സരത്തിലാണ് ചഹൽ ഈ മികച്ച പ്രകടനം കാഴ്ച വെച്ചത്. 396 ന് 9 വിക്കറ്റ് നഷ്ടത്തിൽ നിൽക്കുമ്പോഴാണ് ചഹൽ ബാറ്റിംഗിനായി വന്നത്. താരത്തിന്റെ കൂടെ അമന്‍ കുമാറും (14*) കൂടെ നിലയുറപ്പിച്ച് കളിച്ചപ്പോൾ 57 റൺസിന്റെ പാർട്ണർഷിപ്പ് നേടി ടീമിനെ 453 എന്ന നിലയിൽ എത്തിക്കാൻ ഇരുവർക്കും സാധിച്ചു.
അടുത്ത വർഷത്തെ ഐപിഎലിൽ രാജസ്ഥാൻ റോയൽസ് ചഹലിനെ നിലനിർത്താൻ ഉദ്ദേശിക്കുന്നില്ല എന്ന റിപ്പോട്ടുകൾ നേരത്തെ വന്നിരുന്നു. മെഗാ താരലേലത്തിൽ ഒരു വലിയ തുകയ്ക്ക് അദ്ദേഹത്തെ മേടിക്കാൻ ടീമുകൾ ശ്രമിക്കും എന്നത് ഈ ഇന്നിങ്സ് കൊണ്ട് ഉറപ്പിക്കാം.
ഈ വർഷത്തെ ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി സ്‌ക്വാഡിൽ ഉണ്ടായിരുന്നെങ്കിലും സഞ്ജുവിനെ പോലെ ഈ രാജസ്ഥാൻ താരത്തിനും അവസരം ലഭിച്ചിരുന്നില്ല. ഈ വർഷത്തെ ഇന്ത്യൻ മത്സരങ്ങളിൽ ചഹലിന് അവസരം ലഭിക്കാനുള്ള സാധ്യത കുറവായിരുന്നു. പക്ഷെ ഇപ്പോൾ നടത്തിയ പ്രകടനം കൊണ്ട് സിലക്ടർമാർക്ക് അദ്ദേഹത്തിന് അവസരം ഇനിയും നൽകാൻ മുതിർന്നേക്കും.
Read more
മുതിർന്നേക്കും.