"അവന്മാരുടെ പിഴവ് കൊണ്ടാണ് ഞങ്ങൾ തോറ്റത്"; മത്സര ശേഷം രോഹിത്ത് ശർമ്മ നടത്തിയത് വമ്പൻ വെളിപ്പെടുത്തൽ

നായകനെന്ന നിലയിൽ രോഹിത്ത് ശർമയ്ക്കും പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിനും മോശം സമയമാണ്. ഇപ്പോൾ നടക്കുന്ന ഇന്ത്യ ന്യുസിലാൻഡ് പര്യടനത്തിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 113 റണ്‍സ് തോല്‍വി. കിവീസ് മുന്നോട്ടുവെച്ച 359 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ മൂന്നാം ദിനം 245 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടിംന്നിംഗുകളിലായി 13 വിക്കറ്റ് വീഴ്ത്തിയ മിച്ചെല്‍ സാറ്റ്‌നെറാണ് ഇന്ത്യയെ തകര്‍ത്തത്.

ഇതോടെ മൂന്നു ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങൾ അടുപ്പിച്ച് കീവികൾ വിജയിച്ചതോടെ പരമ്പര അവർ സ്വന്തമാക്കി. നീണ്ട 12 വർഷത്തിന് ശേഷമാണ് ന്യുസിലാൻഡ് ഇന്ത്യയെ തോല്പിച്ച് ഒരു പരമ്പര സ്വന്തമാക്കുന്നത്. മത്സര ശേഷം ടീമിന്റെ തോൽവിയെ കുറിച്ച് രോഹിത്ത് ശർമ്മ സംസാരിച്ചു.

രോഹിത്ത് ശർമ്മ പറയുന്നത് ഇങ്ങനെ:

” ഞങ്ങളുടെ ബാറ്റിംഗ് നിര ഇന്ന് മികച്ച പ്രകടനം നടത്തുന്നതിൽ പരാജയപ്പെട്ടിരുന്നു. പിച്ചിനെ മനസിലാക്കാനും സാഹചര്യം നോക്കി കളിക്കാനും ഞങ്ങൾക്ക് സാധിച്ചില്ല. ഈ പരമ്പര നഷ്ടമായത് വ്യക്തിപരമായി വലിയ വേദനയാണ് ഉണ്ടാകുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ തോൽവിയുടെ മുഴുവൻ ഉത്തരവാദിത്തവും ടീം എന്ന നിലയിൽ ഏറ്റെടുക്കുകയാണ്. ബാറ്റിംഗിൽ ഞാൻ അടക്കമുള്ള ചില താരങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ പോയത് ടീം തോൽക്കാൻ കാരണമായി. ജയിക്കാനായി സാധിക്കുന്നതെല്ലാം ഞങ്ങൾ ചെയ്തു പക്ഷെ ഫലം കണ്ടില്ല.

രണം ഇന്നിങ്സിൽ ഇന്ത്യക്ക് വേണ്ടി യശസ്‌വി ജയ്‌സ്വാൾ (65 ബോളിൽ 77 റൺസ്) കൂടാതെ ശുഭ്മന്‍ ഗില്‍ (31 പന്തില്‍ നാലു ഫോറുകളോടെ 23), വിരാട് കോഹ്‌ലി (40 പന്തില്‍ രണ്ടു ഫോറുകളോടെ 17), വാഷിംഗ്ടണ്‍ സുന്ദര്‍ (47 പന്തില്‍ രണ്ടു ഫോറുകളോടെ 21), ആര്‍ അശ്വിന്‍ (34 ബോളില്‍ രണ്ട് ഫോറുകളോടെ 18) രവീന്ദ്ര ജഡേജ (84 ബോളില്‍ 2 ഫോറുകളോടെ 42 ) ജസ്പ്രീത് ബുമ്ര (4 ബോളിൽ 1 ഫോറും 1 സിക്സുമായി 10) എന്നിവര്‍ മാത്രമാണ് ജയ്‌സ്വാളിനു ശേഷം രണ്ടക്കം കടന്ന താരങ്ങൾ. അവസാന ടെസ്റ്റ് മത്സരം നവംബർ 1 ന് വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുന്നത്.