"സഞ്ജു ആ സന്ദർഭത്തിൽ ചെയ്തത് ഞങ്ങളെ ഭയപ്പെടുത്തി"; തുറന്ന് പറഞ്ഞ് സൂര്യ കുമാർ യാദവ്

ഇന്ത്യൻ ടീമിൽ രോഹിത്ത് ശർമ്മയ്ക്ക് ശേഷം ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റ്‌സ്മാനായി ആരാധകർ തിരഞ്ഞെടുത്ത താരമായി സഞ്ജു സാംസൺ. ഇന്നലെ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. 50 പന്തിൽ 107 റൺസ് നേടി, അടുപ്പിച്ച് രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യക്ക് സ്ഥിരതയാർന്ന പുതിയ ഓപ്പണർ ബാറ്റ്സ്മാനെ കിട്ടിയിരിക്കുകയാണ്‌.

ഇന്ത്യൻ ടി-20 ക്യാപ്റ്റനായ സൂര്യ കുമാർ യാദവ് സഞ്ജുവിന്റെ ബാറ്റിംഗിനെ പ്രശംസിച്ച് സംസാരിച്ചിരിക്കുകയാണ്. വർഷങ്ങളോളം കഷ്ടപ്പെട്ട താരം ഇപ്പോൾ അതിന്റെ ഫലം തിന്നുകയാണ് എന്നാണ് സൂര്യ പറയുന്നത്.

സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:

” സഞ്ജു ഒരുപാട് വർഷങ്ങളായി കഠിനാധ്വാനം ചെയ്യുകയാണ്. എന്നാൽ അതിനുള്ള ഫലം ഇപ്പോൾ അദ്ദേഹം തിന്നുകയാണ്. എന്നെ ഭയപെടുത്തിയ ഒരു സന്ദർഭമായിരുന്നു സഞ്ജു 90 ഇൽ നിന്ന സമയം. സെഞ്ചുറി തികയ്ക്കാൻ വേണ്ടി മുട്ടി കളിക്കാതെ അദ്ദേഹം ബൗണ്ടറികൾ നേടുന്നതിന് വേണ്ടി പരിശ്രമിച്ചു. ആ മെന്റാലിറ്റി കൈയടി അർഹിക്കുന്നു” സൂര്യ കുമാർ യാദവ് പറഞ്ഞു.

ഇനി ഇന്ത്യൻ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ സ്ഥിരം സാന്നിധ്യമായി സഞ്ജുവിനെ കാണാൻ സാധിക്കും. ഇന്നലത്തെ തകർപ്പൻ പ്രകടനത്തോട് കൂടി യുവ താരങ്ങളായ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ഋഷബ് പന്ത് എന്നിവർക്ക് ഈ ഫോർമാറ്റിൽ അവസരം ലഭിക്കാൻ സാധ്യത കുറവായിരിക്കും. മുൻപ് പകരക്കാരനായി തിരഞ്ഞെടുക്കപ്പെട്ട താരമായിരുന്നു സഞ്ജു സാംസൺ. എന്നാൽ ഇപ്പോൾ പകരം വെക്കാനാകാത്ത തരം താരമായി മാറിയിരിക്കുകയാണ് അദ്ദേഹം.