ടി20 ലോക കപ്പ് ടീമില്‍ ഇടംപിടിക്കാന്‍ യുസ്‌വേന്ദ്ര ചഹലിനേക്കാള്‍ സാദ്ധ്യത മുംബൈ ഇന്ത്യന്‍സ് താരം രാഹുല്‍ ചഹാറിനാണെന്ന് ഇന്ത്യന്‍ മുന്‍ താരം ദീപ് ദാസ് ഗുപ്ത. കഴിഞ്ഞ് രണ്ട് വര്‍ഷമായുള്ള ചഹലിന്റെ ഫോമില്ലായ്മയാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
“വളരെ സത്യസന്ധമായി പറഞ്ഞാല്‍, യുസിക്ക് (യുസ്‌വേന്ദ്ര ചഹാല്‍) മുന്നിലാണ് രാഹുല്‍ ചഹാര്‍ എന്നു തോന്നുന്നു. ഇതില്‍ അന്തിമ തീരുമാനം ശ്രീലങ്ക പരമ്പരയെയും ഐ.പി.എല്ലിനെയും ആശ്രയിച്ചിരിക്കും. കുല്‍ദീപിനെ സംബന്ധിച്ചിടത്തോളം ഒന്നര വര്‍ഷത്തിലേറെയായി അദ്ദേഹം അത്ര നല്ല ഫോമിലല്ല. നാലുമാസത്തിനുള്ളില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല” ദീപ് ദാസ് ഗുപ്ത പറഞ്ഞു.
മലയാളി താരം സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് ലങ്കന്‍ പര്യടനം ഏറെ നിര്‍ണായകമാണെന്നും മികച്ച പ്രകടനം പുറത്തെടുത്താല്‍ ലോക കപ്പ് ടീമില്‍ ഇടംപിടിക്കാമെന്നും ദീപ് ദാസ് ഗുപ്ത അഭിപ്രായപ്പെട്ടു. ഈ മാസം 18 നാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര ആരംഭിക്കുക.
Read more
ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. 2020ല്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിലും കാര്യങ്ങള്‍ വഷളായതോടെ യു.എ.ഇയിയെ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു.