INDIAN CRICKET: ആ ഇതിഹാസ താരങ്ങളായിരുന്നു എന്റെ ചൈല്‍ഡ്ഹുഡ് ഹീറോസ്, കോഹ്ലിക്കും രോഹിതിനുമൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ സംഭവിച്ചത്‌..., വെളിപ്പെടുത്തി രാഹുല്‍ ദ്രാവിഡ്‌

ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ കോച്ചിങ് സ്ഥാനം രാജിവച്ച് ഐപിഎലില്‍ രാജസ്ഥാന്റെ മെന്റര്‍ സ്ഥാനം വീണ്ടും ഏറ്റെടുത്തിരുന്നു രാഹുല്‍ ദ്രാവിഡ്. സീസണില്‍ ഇതുവരെ ദ്രാവിഡിന് കീഴില്‍ അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയുമാണ് ആര്‍ആറില്‍ നിന്നുണ്ടായത്. ഐപിഎലില്‍ മത്സരങ്ങള്‍ കൊഴുക്കവേ ഇന്ത്യന്‍ ഇതിഹാസതാരങ്ങളെ കുറിച്ച്‌ മനസുതുറക്കുകയാണ് ദ്രാവിഡ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ ഉള്‍പ്പെടെയുളള താരങ്ങള്‍ക്കൊപ്പവും എതിരെയും കളിച്ചതില്‍ അഭിമാനിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

“എന്റെ ചെറുപ്പത്തില്‍ സുനില്‍ ഗവാസ്‌കര്‍, ജിആര്‍ വിശ്വനാഥ്, കപില്‍ ദേവ് എന്നിവരുടെ വലിയ ആരാധകനായിരുന്നു ഞാന്‍. അവരെല്ലാം എന്റെ ഇതിഹാസങ്ങളായിരുന്നു. അവരായിരുന്നു എന്റെ ഹീറോകള്‍. ചില കാര്യങ്ങള്‍ ഒരിക്കലും മാറില്ല. കുട്ടിക്കാലത്തെ ഓര്‍മ്മകളാണ് പിന്നീട് നിങ്ങളുടെ എറ്റവും വലിയ ഓര്‍മ്മകള്‍. പിന്നീട് സച്ചിനും ലാറയ്ക്കുമൊപ്പം കളിച്ചപ്പോഴും എനിക്ക് ഇതേ ഫീലായിരുന്നു. ഇവരെ പോലുളള താരങ്ങളെ നമ്മള്‍ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടേയിരിക്കും.

Read more

ഇന്ന് കോച്ചായിരിക്കുമ്പോഴും രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, അടുത്ത തലമുറ തുടങ്ങിയവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. അത് അത് വളരെ മികച്ചതായിരുന്നു. പക്ഷേ നിങ്ങളുടെ ചൈല്‍ഹുഡ് ഹീറോസ് നിങ്ങളുടെ എറ്റവും വലിയ ഹീറോസായി തന്നെ തുടരുമെന്ന് ഞാന്‍ കരുതുന്നു. അവര്‍ എപ്പോഴും എനിക്ക് അങ്ങനെയായിരിക്കും”, രാഹുല്‍ ദ്രാവിഡ് പറഞ്ഞുനിര്‍ത്തി.