എന്നെ യഥാര്‍ത്ഥ കളിക്കാരനാക്കിയത് ചെന്നൈ ,അതൊരു വികാരമാണ്: സുരേഷ് റെയ്ന

സുരേഷ് റെയ്‌നയില്ലാത്ത ഒരു ചെന്നൈ ടീം ആരാധകര്‍ക്ക് സങ്കല്‍പ്പിക്കാനാകില്ല. രണ്ട് വര്‍ഷത്തെ വിലക്കിന്് ശേഷം തിരിച്ചെത്തുന്ന ടീമില്‍ ധോണിയും റെയ്‌നയും ജഡേജയും മടങ്ങിയെത്തുന്നുവെന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷത്തിനിട നല്‍കുന്ന കാര്യമാണ്. സി.എസ്.കെയിലെത്തിയതിനേക്കുറിച്ച് സംസാരിക്കുകയാണ് റെയ്‌ന.

“ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് ഒരുപാട് കളികള്‍ കളിച്ചിട്ടുണ്ട്. സി.എസ്.കെയ്ക്കു വേണ്ടി വീണ്ടും ഒരുമിച്ചെത്തുമ്പോള്‍ ഏറെ സന്തോഷമുണ്ട്.” പി.ടി.ഐയോട് സംസാരിക്കുകയായിരുന്നു റെയ്‌ന. മാത്യു ഹെയ്ഡന്‍, മൈക്കല്‍ ഹസ്സി, മുത്തയ്യ മുരളീധരന്‍ തുടങ്ങിയ കളിക്കാര്‍ എന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. അവരി്ല്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് വെറുമൊരു ടീം മാത്രമല്ല.  അതിനുമപ്പുറം കുടുംബം പോലെയാണ്. റെയ്‌ന പറഞ്ഞു.

ചെന്നൈയുടെ ജേഴ്‌സില്‍ കളിക്കാനായി കാത്തിരിക്കുകയാണ് താനെന്നും റെയ്‌ന പറഞ്ഞു. ചെന്നൈ ഫാന്‍സില്‍ നിന്നും കിട്ടുന്ന സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ചെന്നൈ അത് ഒരു വികാരമാണ്. അവിടേക്കുള്ള മടങ്ങി വരവില്‍ ഞങ്ങള്‍ ആഹ്ലാദത്തിലാണ്. ആവേശഭരിതരാണ്. റെയ്‌ന വ്യക്തമാക്കി.

ഐപിഎല്ലില്‍ തിളക്കമാര്‍ന്ന കരിയറാണ് റെയ്‌നയുടേത്. ചെന്നൈയില്‍ തകര്‍പ്പന്‍ ഫോമിലുള്ള താരം ദേശിയ ടീമിലേക്ക് എത്തുമ്പോള്‍ ഫോം തുടരാതെ അടിതെറ്റുന്നത് ഏറെ വിമര്‍ശനങ്ങല്‍ക്കിടയാക്കിയിട്ടുമുണ്ട്. ഐ പി എല്ലില്‍ ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് ഈ ഉത്തര്‍പ്രദേശ് താരത്തിനാണ് .161 മത്സരങ്ങളില്‍ നിന്നായി 4540 റണ്‍സാണ് റെയ്‌ന സ്വന്തമാക്കിയത്. 139.09 എന്ന മികച്ച സ്‌ട്രൈക്കറേറ്റും റെയ്‌നയ്ക്കുണ്ട്് .സയ്യിജ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ ഇന്ന് ബംഗാളിനെതിരെ 56 പന്തില്‍ നിന്നായി 126 റണ്‍സാണ് റെയ്‌ന വാരിക്കൂട്ടിയത്.