'വലിയ സൂപ്പർ താരം എന്ന് പറഞ്ഞു നടക്കുന്ന അവൻ ഏറ്റവും വലിയ ദുരന്തം, അകെ ഉള്ളത് ഓവർ ഹൈപ് മാത്രം': റമീസ് രാജ

പാകിസ്ഥാൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ് ബാബർ അസം. താരത്തിന്റെ മികവ് ഒന്ന് കൊണ്ട് മാത്രമാണ് അവർ മറ്റുള്ള ടീമുകളെക്കാളും മുൻപന്തയിൽ നിന്നിരുന്നത്. എന്നാൽ നാളുകൾ ഏറെയായിട്ട് പാകിസ്ഥാൻ ടീമിന് മികച്ച വിജയങ്ങൾ നേടാൻ സാധിക്കാറില്ല. അതിനു കാരണം ടീമിലെ താരങ്ങൾ തമ്മിലുള്ള ഭിന്നതയാണ് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഏറ്റവും മികച്ച ബാറ്റർ ആയ ബാബർ അസമിന്റെ കാര്യത്തിലാണ് ആരാധകർക്ക് കൂടുതൽ ആശങ്ക.

ബംഗ്ലാദേശിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ ഇന്നിംഗ്സ് പാകിസ്ഥാൻ ഗംഭീരമാക്കിയെങ്കിലും ബാബർ അസം പൂജ്യത്തിനാണ് പുറത്തായത്. രണ്ടാം ഇന്നിങ്സിൽ ബാബർ നേടിയത് 22 റൺസ് മാത്രമാണ്. ബംഗ്ലാദേശ് ഏറ്റവും കൂടുതൽ അപകടകാരിയായ ബാറ്റ്സ്മാൻ ആയിട്ട് കണ്ടത് ബാബറിനെ ആയിരുന്നു. എന്നാൽ പെട്ടന്ന് തന്നെ അദ്ദേഹം തന്റെ വിക്കറ്റ് വലിച്ചെറിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അദ്ദേഹം കളിച്ച മത്സരങ്ങളിൽ നിന്ന് 224 റൺസ് മാത്രമാണ് നേടിയത്. താരത്തിനെതിരെ മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ റമീസ് രാജ രംഗത്ത് എത്തിയിരിക്കുകയാണ്.

റമീസ് രാജ പറയുന്നത് ഇങ്ങനെ:

“ബാബർ ഇപ്പോൾ ടീമിൽ മോശം പ്രകടനമാണ് നടത്തുന്നത്. അദ്ദേഹം ഫോമിൽ അല്ല. മത്സരത്തെ കൂടുതൽ പോസിറ്റീവ് സമീപനം അദ്ദേഹം നടത്തണം” റമീസ് രാജ പറഞ്ഞു.

Read more

കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും ഐസിസി എവെൻസ്റ്റുകളിൽ ബാബർ അസം മികച്ച പ്രകടനങ്ങൾ ഒന്നും തന്നെ നടത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ ടീം തോൽവി ഏറ്റുവാങ്ങിയതിൽ പ്രധാന പങ്ക് അദ്ദേഹത്തിനുണ്ട്. മോശമായ ഫോം കാരണം അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം വരെ നഷ്ടമായിരുന്നു. ഇപ്പോൾ നടന്ന മത്സരത്തിൽ പാക്കിസ്ഥാനെ നയിച്ചത് ഷാൻ മസൂദ് ആയിരുന്നു.