കാല്‍ക്കുലേറ്റര്‍ എടുക്കേണ്ട സമയം ആയിട്ടില്ല, അടുത്ത മത്സരത്തിന്റെ റിസള്‍ട്ട് വരുന്നതോടെ കാല്‍ക്കുലേറ്റര്‍ എടുക്കേണ്ടതേ വരില്ല

മുഹമ്മദ് അലി ഷിഹാബ്

ആകെയുള്ള എട്ടു മത്സരങ്ങളില്‍ 5 എണ്ണം തോറ്റെങ്കിലും എലിമിനേറ്റര്‍ കളിക്കാനുള്ള മിനിമം യോഗ്യതയായ 3rd എങ്കിലും എത്താനുള്ള സാധ്യത NRRന്റെ ആനുകൂല്യമില്ലാതെ തന്നെ RCBക്ക് ഇപ്പോഴുമുണ്ട്.

RCB അടുത്ത മൂന്നു മത്സരങ്ങള്‍ വിജയിക്കുന്നതോടൊപ്പം മുംബൈയും ഡല്‍ഹിയും അവരുടെ ഗുജറാത്തുമായും UPയുമായുള്ള മത്സരങ്ങളില്‍ വിജയിക്കുകയും ഗുജറാത്ത് UPക്കെതിരെയുള്ള മത്സരത്തില്‍ വിജയിക്കുകയും ചെയ്താല്‍ RCBക്ക് മൂന്നാം സ്ഥാനം കരസ്ഥമാക്കി എലിമിനേറ്ററില്‍ പ്രവേശിക്കാം..

നിലവില്‍ കാല്‍ക്കുലേറ്റര്‍ എടുക്കേണ്ട സമയം ആയിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. അടുത്ത മത്സരത്തിന്റെ റിസള്‍ട്ട് വരുന്നതോടെ കാല്‍ക്കുലേറ്റര്‍ തീരെയെടുക്കേണ്ടി വരില്ലാ എന്ന അവസ്ഥയിലെത്തുമെന്നാണ് വിശ്വാസം..

Read more

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്