ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവിനെ പോലെ ആയിരുന്നു ഇന്ന് മുംബൈ നിരയിൽ മിന്നിത്തിളങ്ങി കളിച്ച സൂര്യകുമാർ യാദവ്. പണ്ട് ഒരു സംഘമായി കളിച്ച മുംബൈ നിരയുടെ നിഴൽ മാത്രമാണ് ഈ സീസണിൽ കാണാനായത്. സൂര്യ ഇല്ലെങ്കിൽ മധ്യഓവറുകളിലും അവസാന ഓവറുകളിലും റൺസെടുക്കാൻ ആരും ഇല്ലാത്ത അവസ്ഥ ഓരോ ആരാധകനെയും നിരാശപെടുത്തുന്നു. ചാമ്പ്യൻ ടീമായി കളിച്ചവർ ശരാശരിയിലും താഴെ പ്രകടനം നടത്തിയപ്പോൾ അവസാനം വരെ തുടർന്ന് പൊരുതാനുള്ള സ്കേറിൽ എത്തിച്ച സൂര്യ മാത്രം വേറിട്ട് നിന്നു. ബാറ്റിങ്ങിലെ അദ്ധ്വാനത്തിന്റെ ക്ഷീണം ഒന്നും കാണിക്കാതെ എതിരാളികളുടെ ഓരോ റണ്ണും തടയാൻ അദ്ധ്വാനിക്കുന്ന സൂര്യ ശരിക്കും അഭിമന്യുവിനെ ഓർമ്മിപ്പിച്ചു.
ലോകകപ്പ് ടീമിലെ സ്ഥാനത്തിന് മത്സരിക്കാൻ താനും ഉണ്ടെന്നുള്ള ഓർമപെടുത്തലായിരുന്നു സൂര്യയുടെ പോരാട്ടം. പരിക്കിന് ശേഷം തിരികെ എത്തിയാൽ പഴയ സൂര്യയെ കാണാൻ സാധിക്കില്ല എന്ന് പറഞ്ഞ് കളിയാക്കിയവർക്കുള്ള അടിയായി സുര്യ നല്കിയ ക്ലാസിക്ക് പെർഫോമെൻസ് .
കളിയിലെ ഏറ്റവും നല്ല മുഹൂർത്തമായിരുന്നു സൂര്യ നേടിയ ലോഫ്റ്റഡ് കവർ ഡ്രൈവ്. സമ്മർദ്ദ ഘട്ടത്തിലും താരത്തിന്റെ ആ ക്ലാസിക്ക് ഷോട്ട് ഈ ടൂർണമെന്റിലെ തന്നെ മികച്ച ഷോട്ടായി കണകാക്കാം അതും ഫുള്‍ലെങ്ത്ത് അല്ലാത്ത ഡെലിവെറിയിൽ
Read more
ടീമിന്റെ തുടർച്ചയായ തോൽവിക്കിടയിലും മുംബൈ ആരാധകർക്ക് സന്തോഷം നല്കുന്നായി സൂര്യയുടെ പ്രകടനം . ഇതോടെ ഈ സീസണിൽ തങ്ങൾക്ക് ആകെ എടുത്ത് കാണിക്കാനുള്ള താരം എന്ന് പറഞ്ഞ് മുംബൈ ആരാധകർ സൂര്യയെ പുകഴ്ത്തി സോഷ്യൽ മീഡിയ കീഴടക്കുന്ന കാഴ്ച്ചയും കാണാൻ സാധിച്ചു.