തനിക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയ ആരാധകന് കുറിയ്ക്ക കൊള്ളുന്ന മറുപടി കൊടുത്ത് ഇന്ത്യന്‍ സ്റ്റാര്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ ഭാര്യയും പ്രശസ്ത സ്‌പോര്‍ട്‌സ് അവതാരകയുമായ സഞ്ജന ഗണേശന്‍. സഞ്ജനയ്ക്കും ബുംറയ്ക്കും കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. അടുത്തിടെ ഇവര്‍ പങ്കുവെച്ച ഒരു പ്രെമോഷന്‍ വീഡിയോയിലാണ് ആരാധകര്‍ എല്ലാം ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നപ്പോള്‍ ഒരാള്‍ സഞ്ജനയുടെ ശരീരഭാരത്തെ പരിഹസിച്ചത്.
‘ഭാഭി നിങ്ങള്‍ തടിച്ചതായി കാണുന്നു’ എന്നായിരുന്നു ആരാധകന്റെ കമന്റ്. ഇത് സഞ്ജന മറുപടിയും കൊടുത്തു. ‘നിങ്ങളുടെ സ്‌കൂള്‍ സയന്‍സ് പാഠപുസ്തകം നിങ്ങള്‍ ഓര്‍ക്കുന്നില്ല. സ്ത്രീ ശരീരത്തെ കുറിച്ചാണ് താങ്കള്‍ കമന്റ് ചെയ്യുന്നത്. ഇവിടെ നിന്ന് ഓടിപ്പോകൂ..’ എന്നാണ് സഞ്ജന മറുപടിയായി കുറിച്ചത്.
മോഡലും അവതാരകയുമായ സഞ്ജനയെ 2021 മാര്‍ച്ചിലാണ് ബുംറ വിവാഹം കഴിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിന്റെ ഭാഗമാണ് ബുംറ. ഇതുവരെ രണ്ട് ടെസ്റ്റുകളില്‍ നിന്നായി 15 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.
രണ്ടാം മത്സരത്തിലെ താരത്തിന്റെ 9 വിക്കറ്റ് നേട്ടം ഇന്ത്യയെ 106 റണ്‍സിന് വിജയത്തിലെത്തിച്ചു. മൂന്നാം ടെസ്റ്റില്‍നിന്ന് അദ്ദേഹത്തിന് വിശ്രമം ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുണ്ട്.
View this post on InstagramRead more