സൂര്യകുമാറിന്റെ ക്യാച്ച് അല്ല മറിച്ച് ആ സംഭവം അനുകൂലം ആയതുകൊണ്ടാണ് ഇന്ത്യ ജയിച്ചത്, ഋഷഭ് പന്ത് പറയുന്നത് ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 2024 ടി20 ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെ പുറത്താക്കാൻ ബൗണ്ടറി ലൈനിൽ സൂര്യകുമാർ യാദവ് എടുത്ത തകർപ്പൻ ക്യാച്ച് ആയിരുന്നു കളിയിലെ ട്വിസ്റ്റ്. അന്ന് ആ ക്യാച്ച് അദ്ദേഹം എടുത്തിലായിരുന്നു എങ്കിൽ ഇന്ത്യ മത്സരം കൈവിടുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തുമായിരുന്നു. മില്ലർ അടിച്ച ഷോട്ട് സിക്സ് പോകുമെന്ന് തോന്നിച്ചപ്പോൾ ആയിരുന്നു പറന്നെത്തിയ സൂര്യ ക്യാച്ച് എടുത്തതും.

അവസാന ഓവറിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത് 16 റൺസ് ആയിരുന്നു. അപകടകാരിയായ മില്ലർ ക്രീസിൽ നിന്നപ്പോൾ പ്രോട്ടീസ് ഡ്രൈവർ സീറ്റിലാണെന്ന് തോന്നി. ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ ഓഫ് സ്റ്റമ്പിന് പുറത്ത് ഫുൾ ടോസ് എറിഞ്ഞു. മില്ലർ ഒരു തകർപ്പൻ ലോഫ്റ്റഡ് ഷോട്ട് അടിക്കുക ആയിരുന്നു. സിക്സ് എന്ന് ഉറപ്പിച്ച് ഇന്ത്യൻ ആരാധകർ നിരാശപ്പെട്ട് ഇരുന്നപ്പോൾ ഉയർന്ന സമർദ്ദത്തിൽ സൂര്യകുമാർ ലോംഗ്-ഓഫിൽ ഒരു സെൻസേഷണൽ ക്യാച്ച് നേടുക ആയിരുന്നു.

രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം ആത്യന്തികമായി ഏഴ് റൺസിൻ്റെ ആവേശകരമായ വിജയം നേടിയപ്പോൾ, ആ ക്യാച്ച് കളിയിൽ നിർണായകമായി. പന്ത് അതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

“പന്ത് അന്തരീക്ഷത്തിലായപ്പോൾ എല്ലാം കൈവിട്ട് പോയ പോലെ തോന്നി. അത് സിക്സ് എന്ന് ഏവരും ഉറപ്പിച്ചു. ഇന്ത്യൻ ആരാധകരുടെ പ്രാർത്ഥന കാരണം പന്ത് ബൗണ്ടറി ലൈൻ കടന്നില്ല.”

16 മാസങ്ങൾക്ക് ശേഷം ഋഷഭ് പന്തിൻ്റെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് 2024 ലെ ടി20 ലോകകപ്പിൽ കണ്ടു എന്ന് എടുത്തുപറയേണ്ടതാണ്.