ആ ഇന്ത്യൻ താരം ഫോമിൽ അല്ലെങ്കിൽ പോലും ടീമിൽ നിന്ന് മാറ്റില്ല, അവനെ രോഹിതിന് ഒത്തിരി ഇഷ്ടം: ആകാശ് ചോപ്ര

ഇന്ന് ഗയാനയിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന 2024 ടി20 ലോകകപ്പ് സെമിഫൈനൽ പോരാട്ടത്തിനായി ഇന്ത്യ അവരുടെ പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങളൊന്നും വരുത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്ന് ആകാശ് ചോപ്ര. നായകൻ രോഹിത് ശർമ്മ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന രവീന്ദ്ര ജഡേജയെ മാറ്റാൻ തയ്യാറാകില്ല എന്നും ടീമിന്റെ ബാലൻസ് ശരിയാക്കാൻ ആ കോമ്പിനേഷനിൽ ഉറച്ച് നിൽക്കുമെന്നും കൂടി മുൻ ഇന്ത്യൻ താരം.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ 12 കളിക്കാരെ മാത്രമാണ് ഇന്ത്യ ഇതുവരെ ഇറക്കിയിട്ടുള്ളത്. ന്യൂയോർക്കിലെ പ്രാഥമിക ഗ്രൂപ്പ് ഘട്ടത്തിൽ മുഹമ്മദ് സിറാജ് എല്ലാ ഗെയിമുകളും കളിച്ചപ്പോൾ, വെസ്റ്റ് ഇൻഡീസിലെ സൂപ്പർ 8 മത്സരങ്ങളിൽ കുൽദീപ് യാദവ് അദ്ദേഹത്തിന് പകരമായി.

തൻ്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, യുസ്‌വേന്ദ്ര ചാഹൽ ഒരു സ്പിൻ-ബൗളിംഗ് ഓപ്ഷനായിരിക്കുമെന്ന് ചോപ്ര കുറിച്ചു, എന്നാൽ ഇന്ത്യ ജഡേജയ്‌ക്കൊപ്പം തുടരുമെന്ന് അഭിപ്രായപ്പെട്ടു.

“ഇന്ത്യൻ ടീമിൽ മാറ്റമില്ലെന്ന് ഞാൻ പറയുന്നു. രോഹിത് ശർമ്മ അങ്ങനെ ഒരു മാറ്റം നടത്താൻ ഉദേശിക്കില്ല. ജഡേജ ഒന്നും ചെയ്തിട്ടില്ലെന്ന് ഉറപ്പായും മനസ്സിൽ വരുമെങ്കിലും അദ്ദേഹം ഒരു മാറ്റവും വരുത്താൻ പോകുന്നില്ല. റൺസ് നേടിയിട്ടില്ല, അദ്ദേഹം ഇതുവരെ ഒരു വിക്കറ്റ് മാത്രമാണ് നേടിയത്, കഴിഞ്ഞ മത്സരത്തിൽ ഒരു ഓവർ മാത്രമാണ് അദ്ദേഹം എറിഞ്ഞത്, അതിൽ 17 റൺസ് വഴങ്ങി എന്നതൊന്നും രോഹിത് കാര്യമാകില്ല” അദ്ദേഹം പറഞ്ഞു

“യൂസി ചാഹൽ പുറത്ത് ഇരിക്കുന്നതിനാൽ, അവൻ കളിക്കണോ എന്ന് നിങ്ങളുടെ മനസ്സിൽ വരും, പക്ഷേ അത് സംഭവിക്കില്ലെന്ന് ഞാൻ കരുതുന്നു, കാരണം ഇന്ത്യൻ ടീം രവീന്ദ്ര ജഡേജയ്‌ക്കൊപ്പം തുടരും. രോഹിത് ശർമ്മയ്ക്ക് ജഡേജയെ ഇഷ്ടമാണ്, അദ്ദേഹത്തിൻ്റെ കളി ശൈലിയും രീതിയും.” മുൻ ഇന്ത്യൻ ഓപ്പണർ കൂട്ടിച്ചേർത്തു.

2024ലെ ടി20 ലോകകപ്പിൽ 10 ഓവറിൽ 78.00 ശരാശരിയിൽ ജഡേജ ഒറ്റ വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.