എന്തിനാ പേടിക്കുന്നേ ഞാൻ ഒരു പാവം അല്ലെ, തന്നെ കണ്ട് പരിഭ്രാന്തനായ പൊലീസ് ഉദ്യോഗസ്ഥനൊപ്പമുള്ള രോഹിത്തിന്റെ വീഡിയോ വൈറൽ; ഇതൊക്കെയാണ് നായകൻ

2024-ൽ വെസ്റ്റ് ഇൻഡീസിൽ ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് നേതൃത്വം നൽകിയതിന് ശേഷം രോഹിത് ശർമ്മ തന്നെയാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ താരമെന്ന് യാതൊരു സംശയവും ഇല്ലാതെ പറയാം. കിരീടം നേടി തിരിച്ചെത്തിയത് മുതൽ ആരാധകരുടെ ഒപ്പം തന്നെ ആയിരുന്നു രോഹിത് എന്ന് പറയാം. അവരോട് സംസാരിക്കാനും അവർക്ക് ഒപ്പം ഫോട്ടോ എടുക്കാനും രോഹിത് ഈ സമയം നന്നായി ഉപയോഗിച്ചു.

രോഹിതിനെ കണ്ട് പരിഭ്രാന്തനായ ഒരു പോലീസുകാരനെ അദ്ദേഹം അടുത്തിടെ കണ്ടുമുട്ടി. ആ വീഡിയോ ഏതൊരൽക്കും സന്തോഷം തോന്നുന്ന രീതിയിൽ അദ്ദേഹം തന്നെ ഉദ്യോഗസ്ഥന് കൈ കൊടുക്കുന്നത് കാണാൻ സാധിക്കും. പിന്നീട് വീഡിയോയിൽ, ആ വ്യക്തി ഇന്ത്യൻ ക്യാപ്റ്റനുമായി ഒരു ഫോട്ടോ എടുക്കാൻ അഭ്യർത്ഥിക്കുകയും ക്യാമറയ്‌ക്കൊപ്പം പോസ് ചെയ്‌ത് സന്തോഷത്തോടെ അദ്ദേഹത്തിന്റെ അഭ്യർത്ഥന സ്വീകരിക്കുകയും ചെയ്യുന്നു എന്നതും കാണാം. ഇത്ര തിരക്കുള്ള സമയത്ത് പോലും രോഹിതിന്റെ നല്ല പെരുമാറ്റം തന്നെയാണ് കൂടുതൽ ആളുകളും വാഴ്ത്തിപ്പാടുന്നത്.

അതേസമയം ഐസിസി ചാമ്പ്യൻസ് ട്രോഫി വരെ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായി രോഹിത് ശർമ തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ടി20 ലോകകപ്പിലെ വിജയത്തിന് ടീമിനെ അഭിനന്ദിച്ച ഷാ, രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഐസിസി ചാമ്പ്യൻസ് ട്രോഫിയും നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാ പറഞ്ഞു.

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ പാകിസ്ഥാനിൽ നടക്കും. 2023ലെ ഏകദിന ലോകകപ്പ് രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും അവസാന ഏകദിന ടൂർണമെന്റായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, ട്രോഫി നേടുന്നതിൽ ഇന്ത്യയുടെ പരാജയം വെറ്ററൻസിനെ പിടിച്ചുനിർത്താൻ നിർബന്ധിതരാക്കി.

Read more