ബുദ്ധി ആണ് സാറേ ഇവന്റെ മെയിൻ, ഇംഗ്ലണ്ടിനെ നിലംപരിശാക്കിയ മാസ്റ്റര്‍ ബ്രെയ്ന്‍

മികച്ച ബാറ്റിംഗിലൂടെ മാത്രമല്ല വേണ്ടി വന്നാൽ കൃത്യമായി ബൗളേഴ്‌സിനെ വെച്ചും കളി പിടിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്നലെ നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 68 റൺസിന്റെ മികച്ച വിജയം കരസ്ഥമാക്കി ഇന്ത്യ ഫൈനലിലേക്ക് രാജകീയ പ്രവേശനം നടത്തിയിരിക്കുകയാണ്. രോഹിത് ശർമയുടെ ബാറ്റിംഗും ക്യാപ്റ്റൻസിയും ആണ് ഇന്നലത്തെ മത്സരത്തിൽ ഇന്ത്യക്ക് വിജയം നേടാൻ സഹായകമായത്.

ഇംഗ്ലണ്ടിനെ പൂട്ടാൻ ഉള്ള ബ്രഹ്മാസ്ത്രം ആയിരുന്നു പച്ച മയം നിറഞ്ഞ പിച്ചിൽ ഫാസ്റ്റ് ബൗളേറുമാരെ തിരഞ്ഞെടുക്കാതെ സ്പിൻ ബൗളേഴ്‌സിനെ തിരെഞ്ഞെടുത്ത അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി. ബാറ്റിങ്ങിൽ രോഹിത് 39 പന്തിൽ 57 റൺസ് നേടി ടീമിനെ മുന്നിൽ നിന്നും നയിച്ചു. കൂടാതെ സൂര്യ കുമാർ യാദവും 36 പന്തിൽ 47 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. എന്നാൽ ബാക്കി ഉള്ള ബാറ്റ്സ്മാൻമാർക്ക് വേണ്ട രീതിയിൽ തിളങ്ങാനായില്ല. ഇന്ത്യ 171 റൺസ് നേടി ബാറ്റിംഗ് അവസാനിപ്പിച്ചു.

ജസ്പ്രീത് ഭുമ്രയും അർഷ്ദീപും തുടക്ക ഓവറുകൾ എറിഞ്ഞു മാറിയപ്പോൾ 3 ഓവറിൽ ഒരു വിക്കറ്റ് പോലും പോകാതെ 26 റൺസ് എന്ന നിലയിൽ ആയിരുന്നു. അപ്പോൾ ആണ് രോഹിത് തന്റെ തന്ത്രം പയറ്റിയത്. പൗർപ്ലേയിൽ അക്‌സർ പട്ടേലിനെ ഉപയോഗിച്ച ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. തുടര്‍ന്നുള്ള ഓവറുകൾ ബുംമ്ര എറിഞ്ഞു. പക്ഷെ കളിയുടെ ഗതി മാറ്റിയത് മുഴുവൻ സ്പിൻ ബൗളേഴ്‌സ് ആയിരുന്നു. കുൽദീപ് യാദവും രവീന്ദ്ര ജഡേജയും അക്‌സർ പട്ടേലും കൂടെ ചേർന്ന് ഇംഗ്ലണ്ടിനെ നിലംപരിശാക്കി.

കഴിഞ്ഞ 2022 ഇൽ 10 വിക്കറ്റിന് ഇംഗ്ലണ്ട് ജയിച്ച് ഫൈനലിൽ കേറിയെങ്കിൽ ഇത്തവണ ഇന്ത്യ 10 വിക്കറ്റ് എറിഞ്ഞു വീഴ്ത്തിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്. നാളെ ഇന്ത്യൻ സമയം 8 മണിക്കാണ് ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള ഫൈനൽ മത്സരം ക്രമീകരിച്ചിരിക്കുന്നത്. 2013 ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഉള്ള ഐസിസി കപ്പ് നേടും എന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ.