മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ് താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുള്ള ബാറ്ററുടെ പേര് പറഞ്ഞിരിക്കുകയാണ്. പോണ്ടിങ്ങിന്റെ സമാന കാലഘട്ടത്തിൽ തന്നെ കളിച്ച് പ്രശസ്തനായ സച്ചിന്റെ പേര് അദ്ദേഹം പറയുമെന്ന് ഏവരും വിജയിച്ചെങ്കിലും ഇതിഹാസത്തിന്റെ പേര് മുൻ ഓസ്ട്രേലിയൻ തരാം പറഞ്ഞില്ല.
“ഓൾറൗണ്ട് കളി കാരണം ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുള്ള താരമാണ് ജാക്വസ് കാലിസ്. ഞാൻ സംസാരിക്കുന്നത് കഴിവുള്ള ഒരു ക്രിക്കറ്റ് കളിക്കാരനെക്കുറിച്ചാണ്, മാത്രമല്ല കഴിവുള്ള ഒരു ബാറ്ററെക്കുറിച്ചല്ല, ”അദ്ദേഹം സ്കൈ സ്പോർട്സിനോട് പറഞ്ഞു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായാണ് ലോകം കാലിസിനെ കണക്കാക്കുന്നത്.
“ജാക്ക് കാലിസ് 44-45 ടെസ്റ്റ് സെഞ്ചുറികളും 300 വിക്കറ്റുകളും നേടി, ഒരുപക്ഷേ അതിലും കൂടുതൽ. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർ കൂടിയാണ് അദ്ദേഹം. ശരിക്കുമൊരു അണ്ടർറേറ്റഡ് ക്രിക്കറ്റർ” അദ്ദേഹം കൂട്ടിച്ചേർത്തു. “അദ്ദേഹത്തിന് മികവ് ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ പലരും അദ്ദേഹത്തിൻ്റെ റെക്കോർഡുകളെക്കുറിച്ച് സംസാരിക്കാറില്ല, എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടില്ല.”
കാലിസ് 25,000-ത്തിലധികം അന്താരാഷ്ട്ര റൺസും എല്ലാ ഫോർമാറ്റുകളിലുമായി 500 അന്താരാഷ്ട്ര വിക്കറ്റുകളും നേടി. എക്കാലത്തെയും ഏറ്റവും ഉയർന്ന ടെസ്റ്റ് റൺ സ്കോറർമാരിൽ മൂന്നാമതായും ഏകദിന ഇൻ്റർനാഷണലുകളിൽ എട്ടാമനായും അദ്ദേഹം വിരമിച്ചു. ഇത് കൂടാതെ പോണ്ടിങ് ബ്രയാൻ ലാറയെ ഏറ്റവും സ്വാഭാവികമായി കഴിവുള്ള ബാറ്ററായി തിരഞ്ഞെടുത്തു.