ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. വിവിധ ഫോര്‍മാറ്റുകളിലായി 367 മത്സരങ്ങളില്‍ (198 ഏകദിനങ്ങള്‍, 122 ടി20 ഐകള്‍, 47 ടെസ്റ്റുകള്‍) ബ്ലാക്ക് ക്യാപ്‌സിനെ പ്രതിനിധീകരിച്ച് 38-കാരന്‍ കിവീസിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളാണ്. വിരമിക്കൽ പ്രഖ്യാപിച്ച മാർട്ടിൻ ഗുപ്റ്റിൽ സംസാരിച്ചു.
മാർട്ടിൻ ഗുപ്റ്റിൽ പറയുന്നത് ഇങ്ങനെ:
‘‘കുറച്ചുകൂടി മത്സരങ്ങൾ കളിക്കാൻ ഇഷ്ടമുണ്ടായിരുന്നു. ന്യൂസിലാൻഡിനായി കുറച്ചുകൂടി നൽകണമെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. പക്ഷേ കാര്യങ്ങൾ ഇങ്ങനെ അവസാനിച്ചതിൽ ദുഖമുണ്ട്’’ – ഗപ്റ്റിൽ പറഞ്ഞു.
തന്റെ കരിയറില്‍ ന്യൂസിലന്‍ഡിനായി 23 സെഞ്ചുറികള്‍ ഉള്‍പ്പെടെ 12,000 റണ്‍സ് ഗപ്റ്റില്‍ നേടിയിട്ടുണ്ട്. നിലവില്‍ ടി20യില്‍ ന്യൂസിലാന്‍ഡിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് ഗുപ്റ്റില്‍ (118 ഇന്നിംഗ്സുകളില്‍ നിന്ന് 135.70 സ്ട്രൈക്ക് റേറ്റില്‍ 3531 റണ്‍സ്). ഏകദിനത്തില്‍, 41.73 ശരാശരിയില്‍ 7346 റണ്‍സുമായി, റണ്‍ സ്‌കോറിംഗ് ചാര്‍ട്ടില്‍ റോസ് ടെയ്ലറിനും സ്റ്റീഫന്‍ ഫ്‌ലെമിംഗിനും പിന്നിലാണ് ഗുപ്ടില്‍.
Read more
ഒരു ലോകകപ്പ് മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് താരത്തിന്റെ പേരിലാണ്. 2015 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 237 റണ്‍സ് താരം അടിച്ചുകൂട്ടിയിരുന്നത്.