പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വമ്പൻ ജയം നേടി കടുവകളുടെ മാസ് ഗർജനം ആണ് ഇന്നലെ കണ്ടത്. ആദ്യ ടെസ്റ്റിലെ 10 വിക്കറ്റ് ജയത്തിന് പിന്നാലെ രണ്ടാം ടെസ്റ്റിൽ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബംഗ്ലാദേശ് പാകിസ്ഥാനെ തകർത്തെറിയുക ആയിരുന്നു. നാലാം ഇന്നിംഗ്സിൽ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 40 റൺസെടുത്ത ഓപ്പണർ സാക്കിർ ഹസനാണ് ബംഗ്ലാദേശിനെ സഹായിച്ചത്. ആദ്യ ഇന്നിങ്സിൽ 274 റൺ എടുത്ത പാകിസ്താന് മറുപടിയായി ഇറങ്ങിയ ബംഗ്ലാദേശ് 262 എടുത്ത് പുറത്തായി. എന്നാൽ അവസാന ഇന്നിങ്സിൽ കാര്യങ്ങൾ കൈവിട്ട് പോയ പാകിസ്ഥാൻ വെറും 172 മാത്രമെടുത്ത് പുറത്താക്കുക ആയിരുന്നു.
തുടർച്ചയായ രണ്ടാം ജയത്തോടെ പാകിസ്ഥാനിൽ ആദ്യമായി പരമ്പര വിജയം സ്വന്തമാക്കിയ നേട്ടവും ബംഗ്ലാദേശിന് കിട്ടി. ഇന്നലെ വിക്കറ്റ് നഷ്ടമില്ലാതെ 42 റൺസെന്ന സേഫ് പൊസിഷനിൽ നിൽക്കെ ബംഗ്ലാ കടുവകൾ ഇന്ന് ക്രീസിൽ എത്തി. തുടക്കത്തിൽ തന്നെ ഇന്നലെ തകർത്തടിച്ചു സാക്കിർ ഹസൻറെ(40) വിക്കറ്റ് ബംഗ്ലാദേശിന് നഷ്ടമായി. പിന്നാലെ ഷദ്മാൻ ഇസ്ലാമിനെയും(24) വീഴ്ത്തി ഖുറാം ഷെഹ്സാദ് പാകിസ്ഥാന് പ്രതീക്ഷ നൽകി. എന്നാൽ ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാൻറോയും(38) മോനിമുൾ ഹഖും(34) ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 57 റൺസ് കൂട്ടിച്ചേർത്തതോടെ പാകിസ്ഥാൻറെ പ്രതീക്ഷ തീർന്നു. ഇരുവരും പുറത്തായശേഷം മുഷ്ഫീഖുർ റഹീമും(22), ഷാക്കിബ് അൽഹസനും(21) ചേർന്ന് ബംഗ്ലാദേശിനെ ജയിപ്പിക്കുക ആയിരുന്നു.
പാക്കിസ്ഥാനിൽ പാക്കിസ്ഥാനെ വൈറ്റ്വാഷ് ചെയ്യുന്ന രണ്ടാമത്തെ സന്ദർശക ടീമാണ് നിലവിൽ ബംഗ്ലാദേശ്. 2022 ൽ ഇംഗ്ലണ്ട് ആയിരുന്നു ഇത്തരത്തിൽ ആദ്യ നേട്ടത്തിൽ എത്തിയ ടീം. ഈ നാഴികക്കല്ല് മറികടക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് ബംഗ്ലാദേശ്. 2021 ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ജയത്തോടെ 1303 ദിവസമായി പാകിസ്ഥാൻ ഒരു ഹോം ടെസ്റ്റ് മത്സരത്തിൽ വിജയിച്ചിട്ടില്ല എന്നൊരു നാണക്കേട് കൂടി ഇന്നലെ പിറന്നു.
അന്നത്തെ ദക്ഷിണാഫ്രിക്കൻ ജയത്തിന് ശേഷം പാകിസ്ഥാൻ ഒരു മത്സരം പോലും ജയിക്കില്ല. ഓസ്‌ട്രേലിയയോട് 0-1ന് തോറ്റ ശേഷം ഇംഗ്ലണ്ട് 0-3ന് തോറ്റു. ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര 0-0ന് അവസാനിച്ചു. 20 മാസത്തിന് ശേഷം നാട്ടിൽ ടെസ്റ്റ് പരമ്പര കളിക്കുമ്പോൾ ഷാൻ മസൂദിൻ്റെ ടീമിനെ ബംഗ്ലാദേശ് വൈറ്റ്വാഷ് ചെയ്തു.
2025 ജനുവരിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ട് ടെസ്റ്റുകൾക്ക് മുമ്പ് പാകിസ്ഥാൻ അടുത്തതായി ഇംഗ്ലണ്ടിനെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഒക്‌ടോബർ 7 ന് അവർ ഇംഗ്ലണ്ടിനെ നേരിടും.