പ്രധാന വിക്കറ്റ് കീപ്പറായി സഞ്ജു ഒന്നും വേണ്ട, ആ താരം മതി അതിന് വേണ്ടി; സഞ്ജയ് മഞ്ജരേക്കർ പറയുന്നത് ആ കാരണം

അടുത്ത മാസം നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കെഎൽ രാഹുൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആകണം എന്നും സഞ്ജു സാംസൺ ഇന്ത്യയുടെ ബാക്കപ്പ് കീപ്പർ ആകണം എന്നും നിർദേശവുമായി സഞ്ജയ് മഞ്ജരേക്കർ. ഏകദിന ഫോർമാറ്റിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ സീനിയർ താരമായ രാഹുൽ തന്നെയാണ് വിക്കറ്റ് കീപ്പർ ആകാൻ അനുയോജ്യൻ എന്നാണ് മഞ്ജരേക്കറുടെ അഭിപ്രായം. അതേസമയം സൂപ്പർതാരം പന്ത് ഏകദിന ഫോർമാറ്റിൽ കളിക്കേണ്ട ആവശ്യമില്ല എന്നും മഞ്ജരേക്കർ പറഞ്ഞു.

‘‘രാഹുൽ പ്രധാന വിക്കറ്റ് കീപ്പറായി വരണം. സഞ്ജു അദ്ദേഹത്തിന്റെ ബാക്കപ്പ് കീപ്പറാകണം. ആദ്യ നാളുകളിൽ സഞ്ജു അത്ര മികച്ച പ്രകടനം ഒന്നും അല്ല നടത്തിയത്. എന്നാൽ ഇപ്പോൾ അവൻ സെറ്റാണ്. അവസാന ഓവറുകളിൽ വമ്പനടികൾക്ക് ഉള്ള കഴിവ് ഉള്ള താരമാണ് സഞ്ജു. അതുകൊണ്ട് അവൻ ടീമിൽ വേണം.” അദ്ദേഹം പറഞ്ഞു.

സഞ്ജുവിനെ സംബന്ധിച്ച് ടി 20 ക്രിക്കറ്റിലെ മികച്ച ഫോം അദ്ദേഹത്തിന് വലിയ രീതിയിൽ ഗുണം ചെയ്തിട്ടുണ്ട്. അവസാന 5 ടി 20 മത്സരങ്ങളിൽ നിന്ന് മൂന്ന് സെഞ്ചുറികൾ നേടിയ അദ്ദേഹം മികച്ച ഫോമിലാണ്. പന്തിന്റെ വൈറ്റ് ബോൾ ക്രിക്കറ്റിലെ മോശം ഫോമും സഞ്ജുവിന് ഗുണം ചെയ്യുന്ന ഘടകമാണ്.

എന്തായാലും ഈ ആഴ്ച്ച തന്നെ സ്‌ക്വാഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Read more