സഞ്ജുവൊന്നും സൂപ്പർ 8 ൽ കളിക്കേണ്ട കാര്യമില്ല, അങ്ങനെ ചെയ്താൽ ഇന്ത്യക്ക് പണി കിട്ടും: ആകാശ് ചോപ്ര

ഐപിഎൽ 2024 ൽ മികച്ച പ്രകടനമാണ് സഞ്ജു സാംസൺ നടത്തിയത്. കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി 150-ലധികം സ്‌ട്രൈക്ക് റേറ്റിൽ വിക്കറ്റ് കീപ്പർ-ബാറ്റർ 531 റൺസ് നേടി. എന്നിരുന്നാലും ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് മധ്യനിരയിൽ ശിവം ദുബെയെ കലിപ്പിക്കുന്നത് തുടരണമെന്നും ഓൾറൗണ്ടർ റൺസ് നേടാൻ പാടുപെടുന്നുണ്ടെങ്കിൽ മാത്രമേ സാംസണെ തിരഞ്ഞെടുക്കാവൂ എന്നും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര വിശ്വസിക്കുന്നു.

ജൂൺ 16 ന് CREX-നോട് സംസാരിക്കുമ്പോൾ, മുൻ ടെസ്റ്റ് ഓപ്പണറും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര സഞ്ജുവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ സംസാരിച്ചു.” സഞ്ജു സാംസൺ ഒരു മിഡിൽ ഓർഡർ ബാറ്ററായി സ്വയം തെളിയിക്കാൻ സാധിച്ചിട്ടില്ല, കാരണം അവന് ആ സ്ഥാനത്ത് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസിനായി ഐപിഎല്ലിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യുന്ന സാംസണെ 2024 ലെ ടി20 ലോകകപ്പ് പ്ലെയിംഗ് ഇലവനിലേക്ക് ഒരു മിഡിൽ അല്ലെങ്കിൽ ലോവർ ഓർഡർ ബാറ്ററായി കൊണ്ടുവരുന്നത് “അത്ര മിടുക്കയിരിക്കില്ല” എന്ന് ചോപ്ര പറഞ്ഞു.

ലോകകപ്പ് പോലൊരു മഹത്തായ വേദി പരീക്ഷണത്തിനുള്ള സ്ഥലമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ഉത്തരങ്ങളോടെ ടീമുകൾ ഇത്തരം ടൂർണമെൻ്റുകളിൽ പ്രവേശിക്കണമെന്നും ആകാശ് ചോപ്ര വിശ്വസിക്കുന്നു. അടുത്തിടെ യുഎസ്എയ്‌ക്കെതിരെ നടന്ന മത്സരത്തിൽ നന്നായി കളിച്ച ഓൾ റൗണ്ടർ പരിഗണിച്ച്, ഇന്ത്യൻ ടീം മാനേജ്‌മെൻ്റ് തൽക്കാലം ശിവം ദുബെയ്‌ക്കൊപ്പം തുടരണമെന്ന് ചോപ്ര കൂട്ടിച്ചേർത്തു.

യുഎസ്എയ്‌ക്കെതിരെ 35 പന്തിൽ പുറത്താകാതെ 31 റൺസ് നേടിയ ശിവം ദുബെ ഏഴ് വിക്കറ്റും രണ്ട് ഓവറുകളും ശേഷിക്കെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.