ഇന്ത്യൻ ടീമിൽ രോഹിത് ശർമ്മയ്ക്ക് ശേഷം ഏറ്റവും മികച്ച വെടിക്കെട്ട് പ്രകടനം നടത്തുന്ന കളിക്കാരനായി മാറിയിരിക്കുകയാണ് മലയാളി താരമായ സഞ്ജു സാംസൺ. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതെ ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ ഒരു കലണ്ടർ ഇയറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി മാറിയിരിക്കുകയാണ് സഞ്ജു.
എന്നാൽ അത് കൊണ്ട് മാത്രം സഞ്ജു തന്റെ ഗംഭീര വെടിക്കെട്ട് പ്രകടനം അവസാനിപ്പിക്കുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് വേണ്ടി കേരള ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ നായകനായി സഞ്ജു സാംസണിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. നവംബർ 23 മുതലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്.
ഗ്രൂപ്പ് ഈയിൽ മുബൈ, മഹാരാഷ്ട്ര, ഗോവ, ആന്ധ്രപ്രദേശ്, സർവ്വീസസ്, നാഗാലൻ്റ് എന്നീ ടീമുകളുടെ കൂടെയാണ് കേരളം ഉള്ളത്. ആദ്യ മത്സരം 23 ന് സർവ്വീസസിന് എതിരെയാണ് നടക്കുന്നത്. പിന്നീട് 25ന് മഹാരാഷ്ട്രയെയും 27ന് നാഗാലാന്റിനെയും കേരളം നേരിടും.
Read more
കേരള ടീം: സഞ്ജു സാംസൺ (ക്യാപ്റ്റൻ), സച്ചിൻ ബേബി, രോഹൻ കുന്നുമ്മൽ, ജലജ് സക്സേന, വിഷ്ണു വിനോദ്, മൊഹമ്മദ് അസറുദ്ദീൻ, ബേസിൽ തമ്പി, സൽമാൻ നിസാർ, അബ്ദുൾ ബാസിദ് പി എ, അഖിൽ സ്കറിയ, അജ്നാസ് എം, സിജോമോൻ ജോസഫ്, മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ, വിനോദ് കുമാർ സി വി, ബേസിൽ എൻ പി, ഷറഫുദ്ദീൻ എൻ എം, നിധീഷ് എം ഡി എന്നിവരാണ് ടീം സ്ക്വാഡ്.