സഞ്ജു മലയാളികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരുവന്‍ അല്ല, സ്വപ്നങ്ങള്‍ നേടി എടുക്കാന്‍ നമുക്ക് കഴിയും എന്ന് തെളിയിച്ചു കാണിച്ചു തന്നവനാണ്

ഇന്ത്യ 1983 ആദ്യമായ് ലോകക്കപ്പില്‍ മുത്തം ഇടുമ്പോള്‍ തുടങ്ങിയ craze ആണ് മലയാളികള്‍ക്ക് ഈ ഗെയിമിനോട്. 4 പതിറ്റാണ്ട് ആയി തുടരുന്ന ഈ ക്രിക്കറ്റ് ഭ്രാന്തില്‍ പക്ഷെ മലയാളികള്‍ ഇന്ത്യക്ക് സംഭാവന നല്‍കിയ താരങ്ങള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. അതില്‍ തന്നെ തുടര്‍ച്ചയായി അവസരം കിട്ടിയവരുടെ കാര്യം എടുത്താല്‍ ഒരു ശ്രീശാന്ത് ഉണ്ടാകും. രണ്ട് ലോകക്കപ് വിജയിച്ചവന്‍ അതില്‍ തന്നെ കുട്ടി ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക സംഭാവന നല്‍കിയവന്‍. അയാള്‍ പക്ഷെ നല്ല ഒന്നാംതരം ഒരു പേസ് ബൗളേര്‍ ആയിരുന്നു.

പാടത്തു മടല്‍ ബാറ്റില്‍ എആര്‍എഫ് എന്ന് എഴുതി റബ്ബര്‍ ബോളില്‍ കളിച്ചു തുടങ്ങിയ കേരളത്തില്‍ ഉള്ള ആരും തന്നെ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല, ഒരാള്‍ ഒഴികെ. പക്ഷെ അയാളുടെ കഴിവിനെ അംഗീകരിക്കാന്‍ ഇന്നും പലര്‍ക്കും മടിയാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌റേഴ്‌സ് അരങ്ങു വാഴുന്ന ലോകത്തെ ഏറ്റവും മികച്ച ടി20 ലീഗില്‍ 20 വയസ് തികയും മുന്‍പേ പീക്ക് ഫോമില്‍ നില്‍ക്കുന്ന സ്റ്റെയ്നെയും മലിംഗയെയും വരെ തൂക്കി വിടുന്ന അയാളെ കണ്ടിട്ടും ഡോമീസ്റ്റിക്കില്‍ സ്റ്റാറ്റസ് ഇല്ല എന്നും പറഞ്ഞു സച്ചിന്‍ ബേബിയേയും വിഷ്ണു വിനോദ്‌നെയും ഇന്നലെ വന്ന അസറുദ്ദീന്‍ വരെ കേരളത്തിന്റെ ഏറ്റവും മികച്ച ബാറ്റര്‍ ആയി റേറ്റ് ചെയ്യുന്നവര്‍ ഉണ്ട്. പലരും അംഗീകരിക്കാന്‍ മടിക്കുന്ന ആ പയ്യന്‍ ഇന്ന് സൗത്ത് ആഫ്രിക്കയില്‍ ടി20 യിലും ഏകാദിനത്തിലും സെഞ്ച്വറി ഉണ്ട്, ഇന്ത്യക്ക് ആയി 5 പതിറ്റാണ്ട് ആയി ക്രിക്കറ്റ് കളിച്ചവരില്‍ എത്ര താരങ്ങള്‍ക്ക് ആ നേട്ടം ഉണ്ടെന്നാണ്.

സഞ്ജു സാംസണ്‍ കേരള ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ തുടങ്ങുന്നത് പൂജ്യത്തില്‍ നിന്നുമാണ്, അയാള്‍ കാരീര്‍ അവസാനിക്കുമ്പോള്‍ കേരളത്തിനു വേണ്ടി പാട് കെട്ടിയിറങ്ങുന്ന ഒരാള്‍ ചെയ്സ് ചെയ്തു തുടങ്ങേണ്ട ഡ്രീം സഞ്ജു അച്ചീവ് ചെയ്തതില്‍ നിന്ന് എത്ര മുകളില്‍ തനിക്കു അച്ചിവ് ചെയ്യാനാകും എന്നാണ്. സഞ്ജു നടന്നത് സ്വന്തം ആയി ഒരു പാത വെട്ടി തുറന്നാണ് ഇനി വരുന്നവര്‍ സഞ്ചരിക്കേണ്ടത് സഞ്ജു വെട്ടി തുറന്ന പാതയിലൂടെയും. ചരിത്രം ഒരിക്കലും ആര്‍ക്കും ബ്ലു പ്രിന്റ് എടുത്ത് തയ്യാറാക്കാന്‍ ആകില്ല അതിന് ഇങ്ങനെ ചില മുതലുകള്‍ അവതരിക്കണം. സഞ്ജു മലയാളികളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരുവന്‍ അല്ല, സ്വപ്നങ്ങള്‍ നേടി എടുക്കാന്‍ നമുക്ക് കഴിയും എന്ന് തെളിയിച്ചു കാണിച്ചു തന്നവന്‍ ആണ്.

The real torchbearer, Sanju Samson by name Samson by nature. അയാള്‍ ആരുടേയും പിന്‍ഗാമി അല്ല, ആദ്യത്തെ അല്ലെങ്കില്‍ ഒരേയൊരു സഞ്ജു സാംസണ്‍ ആണ്..

എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോൺ