വമ്പന്‍ നീക്കവുമായി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്; നടന്നാല്‍ ചരിത്രം

കൗണ്ടി ക്രിക്കറ്റ് ടീമായ യോര്‍ക്ഷെയറിനെ സ്വന്തമാക്കാനൊരുങ്ങി ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ്. 25 മില്യണ്‍ പൗണ്ടിന്റെ ഏകദേശം 260 കോടി രൂപയുടെ വമ്പന്‍ ഓഫറാണ് രാജസ്ഥാന്‍ റോയല്‍സ് മുമ്പോട്ട് വെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ ഓഫര്‍ അംഗീകരിക്കപ്പെട്ടാല്‍ ഒരു വിദേശ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ കൗണ്ടി ക്ലബ്ബായി യോര്‍ക്ക്ഷയര്‍ മാറും. അതോടെ മെമ്പേഴ്സ് ഓണ്‍ലി ക്ലബ്ബ് എന്ന യോര്‍ക്ഷെയറിന്റെ 160 വര്‍ഷത്തെ ചരിത്രം  ഇല്ലാതാകും.

രാജസ്ഥാന്റെ ഓഫറുമായി മുമ്പോട്ട് പോകുന്നതിനെ കുറിച്ച് കുറിച്ച് യോര്‍ക്ഷെയര്‍ മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. ഓഫര്‍ ഈ മാസം അവസാനത്തോടെ ബോര്‍ഡിന് മുമ്പില്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

ശേഷം ഇക്കാര്യം അംഗങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കും. ഇതിന് ശേഷം വോട്ടിങ്ങിലൂടെയായിരിക്കും ഈ ഓഫര്‍ സ്വീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തുക.