വീണ്ടും സഞ്ജു സാംസണ് പണി കൊടുത്ത് ബിസിസിഐ; ഫോമിൽ ആയിട്ടും ചതി തുടരുന്നത് എന്തിനെന്ന് ആരാധകർ; സംഭവം ഇങ്ങനെ

കഴിഞ്ഞ വർഷം നടന്ന ടി-20 ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതിരുന്നിട്ടും, ടി-20 യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് സ്വന്തമാക്കിയ താരമാണ് മലയാളിയായ സഞ്ജു സാംസൺ. എന്നാൽ ബിസിസിഐ താരത്തിന് വേണ്ട അവസരങ്ങൾ നൽകുന്നില്ല. മികച്ച റൺസ് സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള കളിക്കാരനായിരുന്നിട്ടും പല ടൂർണമെന്റുകളിൽ നിന്നും അദ്ദേഹത്തിനെ തഴയുകയാണ്.

ഇപ്പോഴിതാ വീണ്ടും ബിസിസിഐ സഞ്ജുവിന്റെ അവസരം നഷ്ടപ്പെടുത്താൻ പോകുകയാണ്. ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് താരത്തിനെ പരിഗണിക്കാൻ സാധ്യത ഇല്ല എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദിനത്തിൽ ചുരുക്കം ചില മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള സഞ്ജു സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഒരു സെഞ്ച്വറി മാത്രമേ നേടിയിട്ടുള്ളു.

ബോർഡർ ഗവാസ്കർ ട്രോഫി കളിച്ച എല്ലാ സീനിയർ താരങ്ങളും ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. മാത്രമല്ല ഇപ്പോൾ നടന്ന സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിൽ സഞ്ജു കളിച്ചെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ നിന്ന് വിട്ടു നിന്നതാണ് താരത്തിന് തിരിച്ചടിയായത്. ബിസിസിഐയുടെ നിർദേശ പ്രകാരം എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്നായിരുന്നു. അതിൽ നിന്ന് വിട്ടു നിന്നത് സഞ്ജുവിനെ തഴയാനുള്ള കാരണങ്ങളിൽ ഒന്നായി.

സീനിയർ താരങ്ങളെ ആയിരിക്കും ഇത്തവണ ചാമ്പ്യൻസ് ട്രോഫിക്കായി അയക്കുക. അത് കൊണ്ട് പല യുവ താരങ്ങൾക്കും സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. വരും ദിവസങ്ങളിൽ ടീം പ്രഖ്യാപനം ഉണ്ടായേക്കും.