ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പാകിസ്ഥാനും തമ്മില്‍ നടന്ന മത്സരം ഏറെ ആവേശകരമായിരുന്നു. ചിരവൈരികള്‍ ഏറ്റമുട്ടിയ മത്സരത്തില്‍ ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഇന്ത്യ ജയിച്ച് കയറി.
കോഹ്ലി തന്നെയായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ രക്ഷകൻ. ഹാർദിക് പാണ്ഡ്യ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. എന്തുകൊണ്ടാണ് തന്നെ ഇന്ന് ലോകോത്തര ഓൾ റൗണ്ടർ എന്ന് വിളിക്കുന്നതെന്ന് കാണിച്ചു തരുന്നതായിരുന്നു പ്രക്കാനം. നിർണായകമായ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പാകിസ്‌റ്റൺ മധ്യനിരയെ വീഴ്ത്തിയ താരം എടുത്ത 40 റൺസും വിജയത്തിൽ നിർണായകമായി.
1983 ലോകകപ്പ് ജേതാവ് കൃഷ്ണമാചാരി ശ്രീകാന്ത്, സ്റ്റാർ സ്‌പോർട്‌സിലെ മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ ഹാർദിക് പാണ്ഡ്യയുടെ സമ്പൂർണ്ണ പ്രകടനത്തെ പ്രശംസിച്ചു. ശ്രീകാന്ത് ഹാർദിക്കിനെ ഇതിഹാസ ഓൾറൗണ്ടർ കപിൽ ദേവുമായി താരതമ്യം ചെയ്തു.
“രണ്ടുപേരെയും താരതമ്യങ്ങൾ ചെയ്യാൻ പാടില്ല. ഞാൻ രണ്ട് കാലഘട്ടങ്ങളെ താരതമ്യം ചെയ്യുന്നില്ല. നിങ്ങൾ കളിക്കുന്നത് ഞാൻ കാണുമ്പോൾ, നിങ്ങൾ ബൗൾ ചെയ്യുന്ന രീതിയും ബാറ്റ് ചെയ്യുന്നതും ഫീൽഡ് ചെയ്യുന്നതും കാണുമ്പോൾ നമ്മുടെ കാലത്ത് കപിൽ ദേവിനെ ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന മത്സരത്തിലെ സ്വാധീനം കപിൽ ദേവിനെപോലെ തന്നെ ആയിരുന്നു ,” ശ്രീകാന്ത് പറഞ്ഞു.
ആദ്യ മത്സരത്തിലെ ആവേശ ജയത്തിന്റെ ബലത്തിൽ നാളെ നെതര്ലന്ഡ്സിന്റെ ഓറഞ്ച് പടയെയാണ് ഇന്ത്യൻ ടീം നേരിടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ജയിച്ചു കയറാൻ സാധിക്കുന്ന മത്സരം ആണെങ്കിലും അലസരാകാൻ ഇന്ത്യ ഒരുക്കമല്ല. അതിനാൽ തന്നെ ടീമിൽ മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
ഓസ്‌ട്രേലിയൻ പിച്ചുകളിൽ വലിയ വ്യത്യാസം ഉണ്ടാക്കാൻ സാധ്യതയില്ലാത്ത അക്‌സർ പട്ടേലിനെ നാളെ ഒഴിവാക്കണം എന്നും പകരം ചഹലിനെ കളിപ്പിക്കണം എന്നും അഭിപ്രായമുണ്ട്. ഓസ്‌ട്രേലിയൻ പിച്ചുകളിൽ ചഹൽ ആയിരിക്കും കൂടുതൽ അപകടകാരിയെന്നും പറയപ്പെടുന്നുണ്ട്. മുന്നോട്ടുള്ള മത്സരങ്ങളിൽ റിസ്ക്ക് എടുക്കാതിരിക്കാൻ നാളെ ഹാര്ദിക്ക് പാന്ധ്യയെ പുറത്തിരുത്തണം എന്നും പകരം ദീപക്ക് ഹൂഡയെ കളിപ്പിക്കണം എന്നും ഗവാസ്‌ക്കർ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ താരത്തെ ഒഴിവാക്കുന്നത് റിസ്ക്ക് ആണെന്ന് അറിയാവുന്നതിനാൽ തന്നെ അത്തരം ഒരു നീക്കത്തെ നടത്തുമോ എന്നും കണ്ടറിയണം.
Read more
എന്തായാലും ചഹൽ ടീമിലെത്താനുള്ള സാധ്യത കൂടുതലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.