ഓസ്‌ട്രേലിയയ്ക്ക് എതിരേ നടക്കുന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ വേഗത്തില്‍ പുറത്തായ പാകിസ്താനെ ട്രോളി സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യന്‍ ആരാധകര്‍. മത്സരത്തില്‍ മദ്ധ്യനിര ചീട്ടുകൊട്ടാരമായി മാറിയതോടെ 268 റണ്‍സിന് പാകിസ്താന്റെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചിരുന്നു. 248 ന് മൂന്ന എന്ന അവസ്ഥയില്‍ നിന്നുമായിരുന്നു 268 ന്ു പുറത്തായത്. ഇതാണ് യഥാര്‍ത്ഥ പാകിസ്താന്‍ എന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്ന പരിഹാസം. നാല ഡെക്കുകള്‍ ഉള്‍പ്പെടെ ഏഴുപേരാണ് 10 റണ്‍സ് പോലും എടുക്കാതെ പുറത്തായത്.
നാലു പേരോളം പൂജ്യത്തി്‌ന് പുറത്തായപ്പോള്‍ രണ്ടുപേര്‍ രണ്ടക്കം പോലും എത്തിയില്ല. 67 റണ്‍സ് എടുത്ത നായകന്‍ ബാബര്‍ അസം പുറത്തായതിന് ശേഷം വന്ന ബാറ്റ്‌സ്മാന്‍മാരെല്ലാം വന്നതും പോയതും ആരും അറിഞ്ഞില്ല. പിന്നാലെ വന്ന ഫവദ് ആലം 13 റണ്‍സ് എടുത്ത് പുറത്തായതില്‍ തുടങ്ങി പാകിസ്താന്റെ തകര്‍ച്ച. പുറകേ വന്ന മുഹമ്മദ് റിസ്വാന്‍ ഒരു റണ്‍സിനും സാജിദ് ഖാന്‍ ആറു റണ്‍സിലും പുറത്തായപ്പോള്‍ നൗമാന്‍ അലി, ഹസന്‍ അലി, ഷഹീന്‍ഷാ അഫ്രീദി, നസീം ഷാ എന്നിവരാണ് പൂജ്യത്തിന് പുറത്തായവര്‍.
ഇമാം ഉള്‍ ഹക്ക് 11 റണ്‍സിന് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയതോടെയാണ് പാകിസ്താന്റെ വിക്കറ്റ് വീഴ്ച തുടങ്ങിയത്. എന്നാല്‍ 81 റണ്‍സ് എടുത്ത ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് അസര്‍ അലിയുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് ഉണ്ടാക്കി. പിന്നീട് ലിയോണിന്റെ പന്തില്‍ ക്യാരി പിടിച്ച് ഷഫീഖ് അസര്‍ പുറത്താകുകയായിരുന്നു. 78 റണ്‍സ് എടുത് അസര്‍ അലി പിന്നീട് 67 റണ്‍സ് എടുത്ത നായകന്‍ ബാബര്‍ അസമും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഉണ്ടാക്കി മുമ്പോട്ട് പോയി. അസര്‍ അലിയെ സ്വന്തം ബോളിംഗില്‍ കുമ്മിന്‍സ് പിടിച്ചതിന് പിന്നാലെ ബാബര്‍ അസമിനെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുരുക്കുകയും ചെയ്തതോടെ പാകിസ്താന്റെ ചെറുപ്പ് നില്‍പ്പ് പൂര്‍ത്തിയായി. പിന്നീട് പുറകേപുറകേയായി ഓരോരുത്തര്‍ മടങ്ങുകയായിരുന്നു.
Read more
ഓസീസ് ബൗളര്‍മാരായ സ്റ്റാര്‍ക്ക് നാലു വിക്കറ്റും കുമ്മിന്‍സ് അഞ്ചു വിക്കറ്റും വീഴ്ത്തി. ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 391 റണ്‍സിന് പുറത്തായിരുന്നു. ഉസ്മാന്‍ ഖ്വാജ (91), സ്റ്റീവ് സ്മിത്ത് (59), കാമറൂണ്‍ ഗ്രീന്‍ (79), അലക്‌സ് കാരി (67) എന്നിവരുടെ അര്‍ദ്ധസെഞ്ച്വറി നേട്ടമായിരുന്നു ഓസീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.