'ഗില്ലിന് അതറിയാമായിരുന്നു..', റണ്ണൗട്ട് വിവാദത്തില്‍ മുന്‍ ക്രിക്കറ്റ് താരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടങ്ങിയിരിക്കുകയാണ് ഇന്ത്യ. സന്ദര്‍ശകരെ ആറു വിക്കറ്റിനാണ് രോഹിത്തും സംഘവും തോല്‍പ്പിച്ചുവിട്ടത്. എന്നാല്‍ മത്സരത്തിലെ രോഹിത്തിന്റെ റണ്ണൗട്ട് മത്സരത്തിലൊരു കല്ലുകടിയായി.

ശുഭ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്നാണ് രോഹിത് റണ്ണൗട്ടായി പൂജ്യത്തിന് പുറത്തായത്. വിക്കറ്റ് നഷ്ടമായതിന്റെ നിരാശയില്‍ ഗില്ലിനോട് ദേഷ്യപ്പെട്ടാണ് രോഹിത് കളം വിട്ടത്. ഇപ്പോഴിതാ വിവാദ സംഭവത്തോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം രോഹന്‍ ഗവാസ്‌കര്‍. അത് എളുപ്പം എടുക്കാവായിരുന്ന സിംഗിള്‍ ആയിരുന്നെന്ന് രോഹന്‍ ഗവാസ്‌കര്‍ പറഞ്ഞു.

രോഹിത് പലപ്പോഴും ദേഷ്യപ്പെടാറില്ല, അവന്‍ ശാന്തനാണ്. ഒരു യുവ കളിക്കാരനെന്ന നിലയില്‍, നിങ്ങളുടെ ക്യാപ്റ്റനെ നിങ്ങള്‍ വിശ്വസിക്കണം. തന്റെ ക്യാപ്റ്റന്‍ റണ്ണൗട്ടായതിന് ശേഷം ഒരു പ്രത്യേക ഇന്നിംഗ്‌സ് കളിക്കേണ്ടിവരുമെന്ന് ഗില്ലിന് അറിയാമായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more

ഗില്‍ ചില നല്ല ഷോട്ടുകള്‍ കളിച്ചെങ്കിലും തന്റെ തെറ്റ് പരിഹരിക്കാന്‍ അദ്ദേഹം കഠിനമായി ശ്രമിക്കണമായിരുന്നെന്ന് രോഹന്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. മത്സരത്തില്‍ 12 പന്തില്‍ 23 റണ്‍സ് എടുക്കാനെ ഗില്ലിന് സാധിച്ചുള്ളു.