ഇന്ത്യ ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരം ചെന്നൈയിൽ നടന്നുവരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ നടന്ന പോരാട്ടത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്ററിങ്ങിന് വിട്ടു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യയ 209 – 6 എന്ന നിലയിൽ നിൽക്കുകയാണ്. സൂപ്പർ താരങ്ങളായ ഗിൽ, രോഹിത് , കോഹ്‌ലി എന്നിവർ മത്സരത്തിൽ തീർത്തും നിരാശയപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ലണ്ടനിലെ സ്റ്റേഡിയങ്ങളിൽ സാധാരണ കാണാറുള്ള പ്രതീതിയായിരുന്നു സ്റ്റേഡിയത്തിൽ താങ്ങി നിറഞ്ഞിരുന്നത്. ഓപ്പണർ രോഹിത് തുടക്കത്തിലേ മടങ്ങിയ ശേഷം ജയ്‌സ്വാളിന് ഒപ്പം ചേർന്ന ഗിൽ തീർത്തും നിരാശപ്പെടുത്തി. റൺ ഒന്നും എടുക്കാതെയാണ് താരം മടങ്ങിയത്. അടുത്ത ഭാവി രാജാവ് എന്നൊക്കെ അറിയപ്പെട്ട ഗിൽ തീർത്തും നിരാശപെടുത്തുകയാണ്.
നല്ല ഒരു ബാറ്റിങ് ട്രാക്ക് കിട്ടിയാൽ മാത്രം നന്നായി ബാറ്റ് ചെയ്യൂ എന്ന് തെളിയിച്ചുകൊണ്ട് താരം ഒരിക്കൽക്കൂടി ദുരന്തം ആയപ്പോൾ വലിയ ഒരു നാണക്കേടിന്റെ റെക്കോഡും കൂടി താരത്തെ തേടിയെത്തി. 11 ഇന്നിങ്സിൽ നിന്ന് താരത്തിന്റെ മൂന്നാമത്തെ ഡക്ക് ആണിത്. ഇത്രയും ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ താരങ്ങളിൽ ആരും മൂന്നാം നമ്പറിൽ ഇത്രയും തവണ പൂജ്യയതിന് പുറത്തായിട്ടില്ല.
“ഇന്ത്യൻ ക്രിക്കറ്റിലെ ബാബർ അസം ആണെന്ന് ശുഭ്മാൻ ഗിൽ എന്നെ ദിവസവും തെളിയിക്കുന്നു, അവൻ ടീമിൽ കളിക്കുന്നത് കനത്ത പിആർ നിക്ഷേപം കൊണ്ടാണ്, അല്ലാതെ തൻ്റെ പ്രകടനം കൊണ്ടല്ല !!” ഒരു അഭിപ്രായം ഇങ്ങനെ ആയിരുന്നു.
ഗുജറാത്ത് നായകൻ എന്ന നിലയിൽ ഈ കാലയളവിൽ പല മിന്നും പ്രകടനവും ഐപിഎലിൽ നടത്തിയിട്ടുള്ള ഗിൽ ബാറ്റിംഗ് ട്രാക്കിൽ നടത്തുന്ന പ്രകടനത്തിന്റെ നാലിലൊന്ന് ഇത്തരം പിച്ചുകളിൽ കൂടി നടത്തണം എന്ന് സാരം.
Shubman Gill proves me right everyday that he is Babar Azam of Indian Cricket who is playing in team just because of heavy PR investment and not because of his performance !! pic.twitter.com/jdrLE0wjG7
— Rajiv (@Rajiv1841) September 19, 2024
Read more