ശനിയാഴ്ച എംഐ എമിറേറ്റ്‌സും അബുദാബി നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള ഐഎൽടി20 മത്സരത്തിനിടെയാണ് അഫ്ഗാനിസ്ഥാൻ പേസർ ഫസൽഹഖ് ഫാറൂഖിക്ക് വളരെ മോശം മത്സരമായിരുന്നു . കഴിഞ്ഞ മാസം നടന്ന “സംഭവത്തെത്തുടർന്ന്” തന്റെ ബിഗ് ബാഷ് ലീഗ് ടീമായ സിഡ്‌നി തണ്ടർ പുറത്താക്കിയ ഫാറൂഖി വിചിത്രമായ നോബോൾ എറിഞ്ഞു, അത് ബോളറുടെ തലക്ക് മുകളിലൂടെ പറന്ന് നോ ബോളായി മാറുക ആയിരുന്നു . എംഐ എമിറേറ്റ്‌സിന് വേണ്ടി കളിക്കുന്ന ഫാറൂഖി പന്തെറിയാൻ പോകുമ്പോൾ പന്ത് കൈയിൽ നിന്ന് വഴുതി പോവുക ആയിരുന്നു. അബുദാബി നൈറ്റ് റൈഡേഴ്‌സിന് അഞ്ച് അധിക റൺസ് ലഭിച്ചു.
കഴിഞ്ഞ ആഴ്ച്ച സംഭവിച്ചത്
അഫ്ഗാൻ ഇന്റർനാഷണൽ ഫസൽഹഖ് ഫാറൂഖിയെ അദ്ദേഹത്തിന്റെ ബിഗ് ബാഷ് ലീഗ് ടീമായ സിഡ്‌നി തണ്ടർ പുറത്താക്കിയ “സംഭവം” കഴിഞ്ഞയാഴ്ച ക്രിക്കറ്റ് ഓസ്‌ട്രേലിയ അന്വേഷിച്ചു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒരു സംഭവത്തെത്തുടർന്ന് ഫാറൂഖിയുടെ പെരുമാറ്റത്തെക്കുറിച്ച് ക്ലബ്ബിന് പരാതി ലഭിച്ചതിനെത്തുടർന്ന് ഫാസ്റ്റ് ബൗളറുടെ കരാർ ഉപേക്ഷിക്കുക ആയിരുന്നു. അന്വേഷണത്തിനായി തണ്ടർ വിഷയം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഇന്റഗ്രിറ്റി യൂണിറ്റിന് റഫർ ചെയ്യുകയും ഹിയറിംഗിനെ തുടർന്ന് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.“ഫസൽഹഖ് ഫാറൂഖി കാണിച്ച പെരുമാറ്റങ്ങൾ ഞങ്ങളുടെ മൂല്യങ്ങൾക്ക് പുറത്താണ്, അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചു,” ക്രിക്കറ്റ് NSW ചീഫ് ലീ ജെർമോൺ പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെ നടന്ന മത്സരത്തിൽ അധിക റൺസ് വഴങ്ങിയ ആ ബോൾ കണ്ട് സഹതാരങ്ങൾ എല്ലാവരും ചിരിച്ചെങ്കിലും ആരാധകർ അത്ര ഹാപ്പി അല്ല. കണ്ടം ക്രിക്കറ്റിൽ ഇതിനേക്കാൾ നന്നായി പന്തെറിയുമല്ലോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
Kabhi Kabhi Aisa Bhee Hota Hai
😐😐pic.twitter.com/Ac4jjGKIIj— International League T20 (@ILT20Official) January 21, 2023
Read more