ആ കാലയളവില്‍ മറ്റൊരു ബാറ്ററും ഗാംഗുലിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറി അടിച്ചിട്ടില്ല, ഒപ്പമെത്തിയത് ഒരാള്‍ മാത്രം!

1997 ഓഗസ്റ്റ് 20ന് ശ്രീലങ്കക്കെതിരെയായിരുന്നു ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ സൗരവ് ഗാംഗൂലിയുടെ ആദ്യത്തെ ഏകദിന സെഞ്ച്വറി. തുടര്‍ന്നങ്ങോട്ട് മൊത്തം 22 ഏകദിന സെഞ്ച്വറികള്‍ പിറന്ന സൗരവ് ഗാംഗൂലിയുടെ ഏകദിന കരിയറില്‍ അവസാന ഏകദിന സെഞ്ച്വറി പിറന്നത് 2003 മാര്‍ച്ചില്‍ നടന്ന വേള്‍ഡ് കപ്പ് മത്സരത്തില്‍ കെനിയക്കെതിരെയായിരുന്നു.

ഈയൊരു കാലയളവിനുള്ളില്‍ ലോക ക്രിക്കറ്റില്‍ മറ്റേതൊരു ബാറ്ററും സൗരവ് ഗാംഗൂലിയേക്കാള്‍ കൂടുതല്‍ സെഞ്ച്വറി ആരും തന്നെ അടിച്ചിട്ടില്ല. ആകെയുള്ളത്, ഇക്കാലയളവിനുള്ളില്‍ അതേ റേഞ്ചില്‍ 22 സെഞ്ച്വറികള്‍ ഉള്ള സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ്..

എന്ന് വെച്ചാല്‍ ഇക്കാലയളവിനുള്ളില്‍ സൗരവ് ഗാംഗൂലി എന്ന ബാറ്റ്‌സ്മാന്‍ ലോക ക്രിക്കറ്റില്‍ ഉണ്ടാക്കിയ ഓളവും, അത് വഴി നിരവധി അനവധി ആരാധകരെ ഉണ്ടാക്കിയ ഒരു സമയവുമായിരുന്നു എന്ന് സാരം.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Read more