ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റ് ടീമില്‍ നിരവധി പരിചയ സമ്പന്നരെ ഉള്‍പ്പെടുത്തിയെങ്കിലും പ്രധാന ചില പേരുകള്‍ പുറത്തായി. ഇപ്പോഴിതാ ഇത്തരത്തില്‍ സെലക്ടര്‍മാര്‍ മറന്നുപോയ ഒരു പ്രധാന പേര് ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആശിഷ് നെഹ്‌റ. വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും പര്യടനത്തിലേക്ക് തിരഞ്ഞെടുക്കാമായിരുന്നുവെന്ന് നെഹ്റ പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഒരു പേരാണ് ഇല്ലാത്തത്. പ്രത്യേകിച്ച് ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍. അത് പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. പേസര്‍മാരായി മുകേഷ് കുമാറും അര്‍ഷ്ദീപ് സിംഗുമെല്ലാം ഉണ്ടെന്ന് പറയാമെങ്കിലും അവിടുത്തെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ഭുവിയുടെ പേര് സെലക്ടര്‍മാര്‍ മറന്നു പോകരുതായിരുന്നു.
രാജ്യാന്തര ക്രിക്കറ്റില്‍ പരിചയസമ്പന്നായ ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും മികവ് കാട്ടുന്ന ബോളറാണ് ഭുവി. സെലക്ടര്‍മാര്‍ അദ്ദേഹത്തില്‍ എപ്പോഴും ഒരു കണ്ണുവെക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അവരൊരിക്കലും ഭുവിയെ മറന്നുപോകരുത്, പ്രത്യേകിച്ച് ടി20, ഏകദിന ടീമുകളെ തിരഞ്ഞെടുക്കുമ്പോള്‍- നെഹ്‌റ പറഞ്ഞു.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയുടെ സമാപനത്തിന് ശേഷം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ഇന്ത്യ തയ്യാറെടുക്കും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 ഐകളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന മള്‍ട്ടി ഫോര്‍മാറ്റ് പരമ്പരയില്‍ മെന്‍ ഇന്‍ ബ്ലൂ പ്രോട്ടീസിനെതിരെ ഏറ്റുമുട്ടും.
Read more
കൂടാതെ, ഫോര്‍മാറ്റുകളിലായി ഇന്ത്യയ്ക്ക് മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ ഉണ്ടാകുന്നത് ഇതാദ്യമാണ്. ഏകദിന ടീമിന്റെ ചുമതല കെഎല്‍ രാഹുല്‍ ഏറ്റെടുക്കും, സൂര്യകുമാര്‍ യാദവ് ടി20 ടീമിനെ നയിക്കും, കൂടാതെ രോഹിത് ശര്‍മ്മ ടെസ്റ്റ് ടീമിന്റെ ചുമതല വഹിക്കും.