വീണ്ടും സ്പിന്‍ ചതി, ന്യൂസിലന്‍ഡിനെ എറിഞ്ഞെടുക്കി ഇന്ത്യ

ഇന്ത്യയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തില്‍ ഒന്നാം ദിനം ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലാന്‍ഡ് 65.4 ഓവറില്‍ 235 റണ്‍സിന് പുറത്ത്. രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്നാണ് കിവീസിനെ കുറഞ്ഞ സ്‌കോറില്‍ പിടിച്ചുകെട്ടിയത്. ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സുന്ദര്‍ നാല് വിക്കറ്റ് വീഴ്ത്തി. ആകാശ് ദീപ് ഒരു വിക്കറ്റും വീഴ്ത്തി.

129 പന്തില്‍ 82 റണ്‍സെടുത്ത ഡാരില്‍ മിച്ചലാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. വില്‍ യങ്ങും (138 പന്തില്‍ 71) അര്‍ധ സെഞ്ചറി തികച്ചു. ഡെവോണ്‍ കോണ്‍വെ (11 പന്തില്‍ നാല്), ടോം ലാഥം (44 പന്തില്‍ 28), രചിന്‍ രവീന്ദ്ര (12 പന്തില്‍ അഞ്ച്), ടോം ബ്ലണ്ടല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (28 പന്തില്‍ 17), ഇഷ് സോധി (19 പന്തില്‍ ഏഴ്), മാറ്റ് ഹെന്റി (പൂജ്യം), അജാസ് പട്ടേല്‍ (16 പന്തില്‍ ഏഴ്) എന്നിങ്ങനെയാണ് മറ്റ് ന്യൂസീലന്‍ഡ് താരങ്ങളുടെ പ്രകടനം

ഇന്ത്യന്‍ നിരയില്‍ ജസ്പ്രീത് ബുംറ കളിക്കുന്നില്ല. പകരം മുഹമ്മദ് സിറാജ് ടീമില്‍ തിരിച്ചെത്തി. കിവീസും ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിലെ അവരുടെ മാച്ച് വിന്നര്‍ മിച്ചെല്‍ സാറ്റ്‌നറെ അവര്‍ പുറത്തിരുത്തി. പകരം ഇഷ് സോധി കളിക്കും. സൗത്തിക്ക് പകരം മാറ്റ് ഹെന്റിയും ടീമില്‍ ഇടംപിടിച്ചു.

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: ടോം ലാതം (സി), ഡെവണ്‍ കോണ്‍വേ, വില്‍ യങ്, റാച്ചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടെല്‍ (ഡബ്ല്യു), ഗ്ലെന്‍ ഫിലിപ്സ്, ഇഷ് സോധി, മാറ്റ് ഹെന്റി, അജാസ് പട്ടേല്‍, വില്യം ഒറോര്‍ക്ക്

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ(സി), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത് (ഡബ്ല്യു), സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവിചന്ദ്രന്‍ അശ്വിന്‍, ആകാശ് ദീപ്, മുഹമ്മദ് സിറാജ്.