എംകെ മിഥുന്‍ കുമാര്‍
ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ഓറഞ്ച് കുപ്പായത്തില്‍ ഓരോ മത്സരത്തിലും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഓരോ ഗുണകാംഷികളും ഒരുപോലെ ഉറ്റ് നോക്കുന്നൊരു ഇരുപത്തിനാലാം നമ്പറുകാരനുണ്ട് ,പച്ചയായ പേസുകൊണ്ട്, തീ തുപ്പുന്ന ആ പന്തുകള്‍ കൊണ്ട് ഓരോരുത്തരെയും അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാശ്മീരുകാരന്‍,പേര് ഉമ്രാന്‍ മാലിക്ക്….!
മാര്‍ക്കോ ജാന്‍സന്റെയും,ഭൂവിയുടെയും പവര്‍പ്‌ളേ ഓവറുകള്‍ക്ക് ശേഷവും ആ ലേറ്റ് മൂവ്‌മെന്റ് നിലനില്‍ക്കുന്ന ആ പിച്ചിന്റെ ക്വാളിറ്റിയെ പുകഴ്ത്തിക്കൊണ്ട് കമന്ററി ബോക്‌സില്‍ നിന്ന് ഹര്‍ഷയും കൂട്ടരും ഇത് മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയമോ അതോ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനോ എന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നൊരു സാഹചര്യത്തിലാണ് ആ പേസിന്റെ പാറുദീസയിലേക്ക് അദ്ദേഹം റണ്‍ അപ്പ് മാര്‍ക്ക് ചെയ്യുന്നത്…..’
അവിടെ ബാക്ക് ഓഫ് ദി ലെങ്തിലും,ഷോര്‍ട് ഓഫ് ദി ലെങ്തിലും മാറി മാറി പിച്ച് ചെയ്യുന്ന പന്തുകളിലൂടെ അദ്ദേഹം ആ ആദ്യ ഓവറില്‍ തന്നെ തന്റെ സ്‌പെല്ലിലേക്കുള്ള ആ ഡൈനാമിക് റിതം ടൈറ്റ് ചെയ്യുന്നുണ്ട്.പിന്നീട് തിരിച്ചെത്തുന്ന പത്താം ഓവറില്‍ വെല്‍ സെറ്റല്‍ടായ ശ്രേയസിനെ വ്യക്തമായ പ്ലാനോട് കൂടി രണ്ട് ഷോര്‍ട് ഡെലിവറികള്‍ കൊണ്ട് സെറ്റ് ചെയ്ത ശേഷം 150 kmph ലെത്തുന്ന ഒരു ക്വിക്ക് ഫയര്‍ യോര്‍ക്കറിലൂടെ ആ സ്റ്റമ്പുകളെ അദ്ദേഹം റാറ്റില്‍ ചെയ്യുകയാണ്,ഈ തലമുറയില്‍ പേസും,ബൗണ്‍സും,മുവ്‌മെന്റും കൊണ്ട് ഒരുപാട് കഥകലെഴുതി പഠിപ്പിച്ചവരില്‍ ഒരാളായ ഡെയില്‍ സ്റ്റെയ്ന്‍ ആ ഡഗൗട്ടില്‍ ആനന്ദനൃത്തം വെക്കുകയാണ്…!
പിന്നീട് റസ്സലിനെ പോലെ ഒരു ബീസ്റ്റ് ഹിറ്റര്‍ക്ക് യാതൊരു സ്പേസും നല്‍കാതെ ടോപ് ഗിയറില്‍ വര്‍ഷിക്കുന്ന ഷോര്‍ട് ഡെലിവറികളും ആ പിന്‍ പോയിന്റ് യോര്‍ക്കറുകളും നിറയുന്ന,എക്കാലവും ഓര്‍മയില്‍ നില്‍ക്കുന്നൊരു ‘TOP CLASS’ ഓവറോടെയാണ് അദ്ദേഹം ആ സ്‌പെല്ലിന് തിരശീലയിടുന്നത്…!
ആ കമന്ററി ബോക്‌സില്‍ സര്‍ ഗവാസ്‌കര്‍ വാചലനാകും പോലെ Dear Umran Malik,Don’t let Dale Steyn Go Out of Your Sight. Keep asking and keep learning,The Future belongs to you Brother.
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍