മോഡലിന്‍റെ ആത്മഹത്യ; കാമുകന്‍ എസ്ആർഎച്ച് താരം, ചോദ്യം ചെയ്യാന്‍ പൊലീസ്

മോഡല്‍ താനിയ സിംഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മയെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. താനിയയും അഭിഷേക് ശര്‍മ്മയും തമ്മില്‍ പ്രണയബന്ധം ഉണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു. പക്ഷേ ഇരുവരും വളരെക്കാലമായി സംസാരിച്ചിരുന്നില്ല.

അഭിഷേകും താനിയയും തമ്മില്‍ വളരെക്കാലമായി ഒരു ബന്ധവുമില്ലെന്ന് വെസു പൊലീസ് സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി യു ബരാദ് പറഞ്ഞു. എന്നാല്‍, താനിയയുമായി അഭിഷേക് സൗഹൃദത്തിലായിരുന്നെന്ന് കണ്ടാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്.

IPL 2022: Abhishek Sharma emerged asbatter for Sunrisers Hyderabad After  four years long wait, ओपनर बनते ही अभिषेक ने किया जबरदस्त कारनामा, जो चार  सीजन में नहीं हुआ, वो IPL 2022 में

Read more

രാജസ്ഥാന്‍ സ്വദേശിയായ താനിയ സിംഗ് വെസു ഏരിയയിലെ ഹാപ്പി എലഗന്‍സില്‍ താമസിച്ചു, കഴിഞ്ഞ 18 മാസമായി ഫാഷന്‍ ഡിസൈനിംഗും മോഡലിംഗും പഠിക്കുകയായിരുന്നു. അടുത്തിടെ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് താനിയയെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്.