പടിക്കൽ കലമുടക്കുന്നവർ, നിർഭാഗ്യത്തിന്റെ പര്യായം; പക്ഷേ ഇത് സ്വയം ഇരന്ന് മേടിച്ച പണി

സൗത്താഫ്രിക്കയെ ക്രിക്കറ്റിലെ നിർഭാഗ്യത്തിന്റെ പര്യയായം എന്നാണ് പൊതുവെ വിളിക്കുന്നത്. ക്രിക്കറ്റിൽ പല കാലങ്ങളിൽ ഇത്രയധികം നിർഭാഗ്യത്തിന് ഇരയായ ഒരു ടീം ഇല്ലെന്ന് തന്നെ പറയാം. 1992 ലോകകപ്പിൽ തുടങ്ങിയ നിർഭാഗ്യ ചരിത്രം മാറ്റത്തിന്റെ ക്രിക്കറ്റ് കാലമായ 2022 യിലും തുടരുന്നു. എന്താണ് ശരിക്കും ആഫ്രിക്കയ്ക്ക് സംഭവിച്ചത്?

ഈ ലോകകപ്പിൽ ആദ്യ റൌണ്ട് നോക്കിയാൽ അട്ടിമറിക്ക് സാധ്യതയുള്ള ടൂർണമെന്റ് ആണെന്ന് തുടക്കം തന്നെ ആരാധകർക്ക് മനസിലായി കാണും. ഇംഗ്ലണ്ട് അയർലണ്ടിനോട് തോൽക്കുന്നു, സിംബാവേ പാകിസ്താനെ തോൽപ്പിക്കുന്നു . എന്നാൽ പോയകാലത്തിന്റെ മുറിവുകൾ മായ്ക്കാൻ ഈ ലോകകപ്പിൽ മികച്ച രീതിയിൽ യാതൊരു അട്ടിമറിക്കും സാധ്യത കൊടുക്കുന്ന ടീമിനെയാണ് സൗത്താഫ്രിക്ക കണ്ടത്. ആദ്യ 4 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഈ ലോകകപ്പിലെ ഏറ്റവും ടീമിനെയാണ് നമ്മൾ ആസ്വദിച്ചത് .  ഇതിൽ ഒരു മത്സരം മഴ മൂലം ഒഴിവായത് ഒഴിച്ചാൽ അത്രക്ക് നല്ല രീതിയിലാണ് ടീം കളിച്ചത്.

ഇന്ത്യയെ തോൽപ്പിച്ചതോടെ തന്നെ ഗ്രൂപ്പിലെ ഒന്നാം ആഫ്രിക്കൻ ടീം ഉറപ്പിച്ചിരുന്നു. ആരാധകർ എതിർ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരുമായി ആഫ്രിക്കൻ ടീമിന്റെ സെമി വരെ ഉറപ്പിച്ചു. ആഫ്രിക്കൻ ടീം നേരിട്ട് പ്രശ്നം ബാവുമയുടെ ഫോം മാത്രം ആയിരുന്നു. അയാൾ കൂടി ട്രാക്കിലെത്തിയാൽ എല്ലാം സെറ്റ് ആകുമെന്ന അവസ്ഥ. എന്നാൽ പാകിസ്താനെതിരെ അയാൾ ട്രാക്കിൽ എത്തിയിട്ടും ടീം തോറ്റു , ഓറഞ്ച് പടയുമായി നടക്കുന്ന മത്സരം ജയിച്ചാൽ ടീം സെമിയിൽ കയറുന്ന അവസ്ഥ. എന്നാൽ മത്സരം ആരും പ്രതീക്ഷിക്കാത്ത രീതിയിൽ നിന്ന് ടീം തോൽക്കുന്നു.

തോൽ‌വിയിൽ ആരെയും പഴിച്ചിട്ട കാര്യമില്ല. അത്രക്ക് മികച്ച ബോളിങ് ആയിരുന്നു ഓറഞ്ച് പട നടത്തിയത്. പേരുകേട്ട ആഫ്രിക്കൻ ടീം അവരുടെ മുന്നിൽ തകർന്നത് എങ്ങനെയാണെന്ന് നോക്കേണ്ട ആവശ്യം ഇല്ല. ഇപ്പോൾ പാകിസ്ഥാൻ ബംഗ്ലാദേശ് മത്സരഫലത്തിൽ ഏതൊരു ടീം ജയിച്ചാലും ആഫ്രിക്ക പുറത്താകും. അല്ലെങ്കിൽ മഴ പെയ്യണം, പക്ഷെ തെളിഞ്ഞ മാനത്ത് പെയ്യുന്നത് ആഫ്രിക്കയുടെ കണ്ണീർ മഴ ആണെന്ന് മാത്രം.

Read more

ഇതാണ് സൗത്താഫ്രിക്ക അവർ പ്രതീക്ഷ തരും, അവസാനം ഒന്നും നേടാനാകാതെ തീരും….