മൂന്നു ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ബോളര്‍?, തിരഞ്ഞെടുത്ത് സ്മിത്ത്, ഓസീസിന് ഞെട്ടല്‍

ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നേരിടാനുള്ള ഒരുക്കത്തിലാണ് സ്റ്റീവ് സ്മിത്ത്. ഫോര്‍മാറ്റുകളിലുടനീളമുള്ള ഏറ്റവും മികച്ച ബോളര്‍ എന്ന് വിളിക്കുന്ന ജസ്പ്രീത് ബുംറയെ അദ്ദേഹം അടുത്തിടെ പ്രശംസിച്ചു. അതിശയകരമെന്നു പറയട്ടെ, മൂന്നു ഫോര്‍മാറ്റിലെയും നിലവിലെ ഏറ്റവും മികച്ച ബോളറായി അദ്ദേഹം പാറ്റ് കമ്മിന്‍സിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും മറികടന്ന് ബുംറയെ തിരഞ്ഞെടുത്തു.

ഞാന്‍ അവനെ പുതിയതോ പഴയതോ ആയ പന്തില്‍ നേരിട്ടാലും അവന്‍ ഒരു മികച്ച ബോളറാണ്. അദ്ദേഹത്തിനെതിരെ ബാറ്റ് ചെയ്യുന്നത് എപ്പോഴും വെല്ലുവിളിയാണ്. മൂന്ന് ഫോര്‍മാറ്റുകളിലേയും ഏറ്റവും മികച്ച ബോളറാണ് ബുംറ- സ്റ്റീവ് സ്മിത്ത് സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

2018-19 ഓസ്ട്രേലിയന്‍ പര്യടനത്തില്‍, ബുംറ നാല് ടെസ്റ്റുകളില്‍ നിന്ന് 21 വിക്കറ്റ് വീഴ്ത്തിയപ്പോള്‍, 2020-21 ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റും വീഴ്ത്തിയിരുന്നു.

ചെന്നൈയില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ 30 കാരനായ ബുംറ 400 അന്താരാഷ്ട്ര വിക്കറ്റുകള്‍ തികച്ചു. 2024 ലെ ഐസിസി ടി20 ലോകകപ്പില്‍, 15 വിക്കറ്റ് വീഴ്ത്തിയതിന് സ്പീഡ്സ്റ്റര്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Read more