തങ്ങളുടെ ശക്തമായ ബാറ്റിംഗ് ലൈനപ്പ് കാരണം വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ ടീം ഇന്ത്യയ്ക്ക് മുന്‍തൂക്കം ലഭിക്കുമെന്ന് സുനില്‍ ഗവാസ്‌കര്‍. ഇന്ത്യയുടെ ബാറ്റിംഗിന്റെ ആഴം എടുത്തുകാണിച്ച ഗവാസ്‌കര്‍ അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ രവിചന്ദ്രന്‍ അശ്വിന്‍ എട്ടാം സ്ഥാനത്തുണ്ടെന്ന് ഓര്‍മിപ്പിച്ചു.
ഓസ്ട്രേലിയയെ പുറത്താക്കാന്‍ ഞാന്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നു. ബാറ്റിംഗ് ലൈനപ്പ് പരിശോധിച്ചാല്‍ എട്ടാം നമ്പറില്‍ അഞ്ച് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ഇന്ത്യയ്ക്കുള്ളത്. ഓവല്‍ പൊതുവെ ബാറ്റ് ചെയ്യാന്‍ വളരെ നല്ല പിച്ചാണ്. നിങ്ങള്‍ ടോസ് നേടി ആദ്യ രണ്ട് ദിവസം വലിയ സ്‌കോര്‍ ഉണ്ടാക്കുക. അങ്ങനെ എങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ നിങ്ങള്‍ക്ക് വീണ്ടും ബാറ്റ് ചെയ്യേണ്ടിവരില്ല.
ആ ലൈനപ്പ് നോക്കൂ. അവര്‍ക്കെല്ലാം ഒരുപാട് അനുഭവസമ്പത്തുണ്ട്. ഒരു ഫോര്‍മാറ്റില്‍ നിന്ന് മറ്റൊന്നിലേക്ക് മാറിക്കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. അതിനാല്‍ അധികം ആശങ്കപ്പെടേണ്ട കാര്യമില്ല.
Read more
ഐപിഎല്‍ മെയ് 28ന് അവസാനിക്കും, ജൂണ്‍ 7 ന് ടെസ്റ്റ് ആരംഭിക്കും. ഐപിഎല്ലില്‍ പ്ലേഓഫ് യോഗ്യതയില്ലാത്ത ടീമുകളില്‍ നിന്നുള്ള കളിക്കാര്‍ കുറച്ച് നേരത്തെ ഇംഗ്ലണ്ടിലേക്ക് പോകണം- ഗവാസ്‌കര്‍ പറഞ്ഞു.