സൂപ്പര്‍ പേസര്‍ പുറത്ത്; കളിക്കു മുമ്പേ ദക്ഷിണാഫ്രിക്കയ്ക്ക് പ്രഹരം

ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിത പ്രഹരം. പരിക്കേറ്റ പേസര്‍ ആന്റിച്ച് നോര്‍ക്കിയ പുറത്തായി. ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഇക്കാര്യം സ്ഥിരീകരിച്ചു.

നോര്‍ട്ടിയയെ ദീര്‍ഘകാലമായി വേട്ടയാടുന്ന പരിക്കാണ് വീണ്ടും തല പൊക്കിയത്. എന്നാല്‍ ഏതു തരത്തിലെ പരിക്കാണ് താരത്തിന്റേതെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. മെഡിക്കല്‍ സംഘം നോര്‍ട്ടിയയെ നിരീക്ഷിക്കുന്നുണ്ട്.

Read more

ഡിസംബര്‍ 26നാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയുടെ തുടക്കം. നോര്‍ക്കിയയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല.