സൂപ്പര്‍ താരം പരിക്കേറ്റ് പുറത്ത്; വിന്‍ഡീസിന് കനത്ത തിരിച്ചടി

പാകിസ്ഥാന്‍ പര്യടനത്തിന് ഒരുങ്ങുന്ന വെസ്റ്റിന്‍ഡീസ് ടീമിന് കനത്ത പ്രഹരമായി നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കെയ്‌റണ്‍ പൊള്ളാര്‍ഡിന്റെ പരിക്ക്. തുടയിലെ പേശിവലിവിനെ തുടര്‍ന്ന് പൊള്ളാര്‍ഡ് ടീമില്‍ നിന്ന് പുറത്തായി.

ടി20 ലോക കപ്പിനിടെയാണ് പൊള്ളാര്‍ഡിന് പരിക്ക് പിടിപെട്ടത്. താരത്തിന് ഏതാനും ആഴ്ചകള്‍ വിശ്രമം വേണ്ടിവരും. ഡിസംബര്‍ 13 മുതല്‍ കറാച്ചിയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളുമാണ് പാകിസ്ഥാനും വെസ്റ്റിന്‍ഡീസും കളിക്കുക.

Read more

പൊള്ളാര്‍ഡ് പുറത്തായ സാഹചര്യത്തില്‍ നിക്കോളസ് പൂരനെ ടി20 ടീമിന്റെയും ഷായ് ഹോപ്പിനെ ഏകദിന ടീമിന്റെയും നായകന്‍മാരായി നിയോഗിച്ചു. ഡെവൊന്‍ തോമസിനെ ഏകദിന ടീമിലും റോവ്മാന്‍ പവലിനെ ടി20 സ്‌ക്വാഡിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.