ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ചതോടെ ഇന്ത്യ മൂന്ന് മത്സര പരമ്പര സ്വന്തമാക്കുക ആയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ആധിപത്യത്തിൽ ജയിച്ച ഇന്ത്യക്ക് ആകെയുള്ള നിരാശ ഓപ്പണർമാർ റൺ കണ്ടെത്താതെ പോയതാണ്. ഈ വിഷയത്തിൽ സംസാരിച്ച സൂര്യകുമാർ യാദവ് പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ ആകർഷിക്കുകയാണ്. ഇന്ത്യ ആകട്ടെ രണ്ടാം മത്സരത്തിൽ 45 – 3 എന്ന് നിലയിൽ തകരുകയും ചെയ്തു. എന്നാൽ അതൊരു പോസിറ്റീവ് വശം ആയിട്ടാണ് സൂര്യകുമാർ യാദവ് പറയുന്നത്.
സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ :
“എനിക്ക് ആ മത്സരത്തിലെ തകർച്ചയിൽ പോസിറ്റീവ് വശം ആണ് തോന്നുന്നത്. 5 , 6 , 7 സ്ഥാനങ്ങളിൽ ഒകെ ബാറ്റ് ചെയ്യുന്നവർക്ക് എന്ത് ചെയ്യണം എന്ന് എനിക്ക് കാണണം ആയിരുന്നു. റിങ്കുവും നിതീഷുമൊക്കെ നന്നായി ഉത്തരവാദിത്വത്തോടെ കളിച്ചു. അതുപോലെ ബൗളിംഗിലേക്ക് വന്നാൽ എന്റെ പാർട്ട് ടൈം ബോളർമാരും നന്നായി കളിച്ചു.”
മത്സരത്തിൽ ഹാർദിക് പന്തെറിയാതിരുന്നതിനെക്കുറിച്ചും സൂര്യകുമാർ പറഞ്ഞു.
” ടീമിന്റെ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് ഒകെ എന്ത് അത്ഭുതം ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് അറിയണം ആയിരുന്നു. അഭിഷേകും നിതീഷുമൊക്കെ പന്തെറിഞ്ഞത് അതുകൊണ്ടാണ്. ചിലപ്പോൾ ടോപ് ബോളർമാർ പന്തെറിയില്ല. പാർട് ടൈം ബോളർമാർ ആയിരിക്കും ചിലപ്പോൾ പന്തെറിയുക. അതൊക്കെ സാഹചര്യം അനുസരിച്ച് ഇരിക്കും.” സൂര്യകുമാർ പറഞ്ഞു.
നാളെയാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നടക്കുക.