കോഹ്‌ലിയല്ല, അവനാണ് ഇന്ത്യയുടെ കരുത്ത്; തുറന്നടിച്ച് ഗൗതം ഗംഭീര്‍

മിന്നും ഫോമില്‍ തുടരുന്ന വിരാട് കോഹ്‌ലിയെ തഴഞ്ഞ് കെ.എല്‍ രാഹുലിനെ വാനോളം പുകഴ്ത്തി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. രാഹുല്‍ ഒരിക്കലും ഔട്ട് ഓഫ് ഫോം ആയിരുന്നില്ലെന്നും അവന്‍ ഇന്ത്യയ്ക്കായി ലോകകപ്പ് നേടുമെന്നും ഗംഭീര്‍ പറഞ്ഞു.

ബ്രിസ്ബണില്‍ ഓസ്ട്രേലിയ്ക്കെതിരെ അവനൊരു ഫിഫ്റ്റി നേടിയപ്പോള്‍ എല്ലാവര്‍ക്കും ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു. അവന്‍ ഈ ലോകകപ്പില്‍ കത്തിക്കയറുമെന്നാണ് തോന്നുന്നത്. ഒരു മോശം ഇന്നിംഗ്സ് ഒരാളെ മോശം താരമാക്കില്ല. ഒരാളെ മഹാനായ താരവുമാക്കില്ല.

സന്തുലിതാവസ്ഥ കണ്ടെത്തുകയാണ് വേണ്ടത്. സമയം നല്‍കണം. പിന്നെ പോയന്റിന് മുകളിലൂടെയുള്ള ആ ഷോട്ട് എല്ലാം മാറ്റി മറച്ചിട്ടുണ്ട്. അവന്‍ ഫോമിലേക്ക് തിരികെ എത്തി. അവന്‍ എന്നും ഫോമില്‍ തന്നെയായിരുന്നു.

രാഹുല്‍ തിരികെ വന്നിരിക്കുകയാണ്. അവന്‍ ഈ ഫോം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സാധിക്കുന്നത്ര അഗ്രസീവ് ആകണം. അവനെ ആര്‍ക്കും തടയാനാകില്ല. അവന്‍ കളിക്കുന്നത് നോക്കുമ്പോള്‍ അവനെ തടയാന്‍ സാധിക്കുന്നത് അവന് മാത്രമാണെന്നും ഗംഭീര്‍ പറഞ്ഞു.