മുരളി മേലേട്ട്
ഇന്ന് T20 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീം നേരിടുന്നത് ബംഗ്ലാദേശ് ടീമിനെയാണ്. മത്സരം മുറുകുമ്പോള്‍ പോരായ്മകള്‍ തെളിഞ്ഞുവരുന്നു അനേകം തവണ പറഞ്ഞ ടീം സെലക്ഷനിലേ പോരായ്മകള്‍ ഇനി പറഞ്ഞിട്ട് കാര്യമില്ല. ഉള്ളവരില്‍ മികച്ച പ്ലേയിംഗ് 11 തിരഞ്ഞെടുക്കുക കളി ജയിക്കുക എന്നൊരു ഓപ്ഷന്‍ മാത്രമേയുള്ളു. ടീം നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് ഓപ്പണിംഗ് നിരന്തരം പരാജയപ്പെടുന്നു. രണ്ട് ഫീല്‍ഡിങ് തീരെ മോശമാകുന്നു.
മൂന്ന് ക്യാപ്റ്റന്‍ കളിക്കാരന്‍ ഫീല്‍ഡര്‍ എന്നനിലയില്‍ രോഹിത് ശര്‍മയുടെ പ്രകടനം ശരാശരിയിലും താഴെയാകുന്നു. കഴിഞ്ഞ മത്സരം പരാജയപ്പെടാന്‍ കളിച്ചതാണോ എന്ന് എനിക്കറിയില്ല അങ്ങിനെയാണ് തോന്നിയത്. ടോസ് ലഭിച്ച നമ്മള്‍ പെര്‍ത്തില്‍ ബാറ്റും ചെയ്യാന്‍ തീരുമാനിച്ചു എന്നിട്ട് എന്തുകൊണ്ട് മികച്ച സ്‌കോറിനായി ശ്രമിച്ചില്ല ഒരു അറ്റാക്കീങ് ബാറ്റിംഗ് ശൈലി മടക്കിക്കൊണ്ടുവരാതെ രാഹുല്‍ രോഹിത് ശര്‍മമാര്‍ നിരന്തരം തുഴയെറിഞ്ഞു പരാജയപ്പെടുന്നു.
നെതര്‍ലന്‍ഡ്‌സിനെതിരേ രണ്ടു ലൈഫ് ലഭിച്ച രോഹിത് ഫിഫ്റ്റി അടിച്ചു മറുവശത്ത് കെഎം രാഹുല്‍ നിരന്തരം പരാജയപ്പെടുന്നു 4-9-9- ഇതാണ് രാഹുലിന്റെ സമ്പാദ്യം. ഒന്നോര്‍ക്കുക ഇന്‍ഡ്യയില്‍ വേറേ ഓപ്പണര്‍ മാരില്ലാഞ്ഞല്ല രാഹുല്‍ ടീമിന്റെ ഭാഗമായത് പകരക്കാരില്ലാത്ത ഓപ്പണര്‍ മാത്രമായാണ് ഇരുവരും ടീമിലുള്ളത്. രോഹിത് ശര്‍മയുടെ ഫീല്‍ഡ് പിഴവ് നമ്മള്‍ കണ്ടതാണ് 10 വാരയ്ക്കുള്ളില്‍ രണ്ടു ത്രോയാണ് കൊള്ളാതെ പോയത് ഒന്നില്‍ ഓടിക്കൊണ്ടുപോയി മുട്ടിക്കാന്‍ സമയമുണ്ടായിരുന്നു ആ രണ്ടു റണ്ണൗട്ടില്‍ ഒന്നെങ്കിലും ഉപയോഗപ്പെടുത്തി യിരുന്നെങ്കില്‍ ടീം പരാജയപ്പെടില്ലായിരുന്നു..
‘മില്ലറുടെ ക്യാച്ചുകളഞ്ഞ വിരാട് കോഹ്ലിയേയുംമറക്കുന്നില്ല’. സൗത്താഫ്രിക്ക പലപ്പോഴും സിംഗിള്‍ റണ്‍സുകള്‍ ഡബിളാക്കിയതിലൂടെ 10 റണ്‍സ് അധികം നേടിയിരുന്നു നിരന്തരം ഫീല്‍ഡിങിലേ പരാജയം തുടര്‍ന്നും ഡബിള്‍ ഓടാന്‍ അവര്‍ക്ക് പ്രചോദനം നല്‍കുന്ന കാഴ്ച തുടര്‍ക്കഥയായി. പെര്‍ത്തിലേ പിച്ചില്‍ അശ്വിനേ ബൗള്‍ ചെയ്യിക്കാന്‍ രോഹിത് വളരെ വൈകി അതിന്റെ ദുരന്തം പിന്നീട് സംഭവിച്ചു കളി കൈവിട്ട സാഹചര്യത്തില്‍ ലാസ്റ്റ് ഓവറുകളില്‍ മില്ലര്‍ നില്‌ക്കേ 18 മത് ഓവര്‍ മുഹമ്മദ് ഷമിയേ എറിയിച്ചു വിക്കറ്റ് വീഴ്ത്താന്‍ നോക്കി ലാസ്റ്റ് ഓവറില്‍ അശ്വിനേ എറിയിച്ചുള്ള ഒരു പരീക്ഷണം നടത്താമായിരുന്നു. അതിനുപകരം മുന്‍ ഓവറില്‍ അശ്വിനേ രണ്ടു സിക്‌സറിനു പായിച്ചു ഫോമില്‍ കളിക്കുന്ന കില്ലര്‍ മില്ലറിന്റെ മുന്നിലേക്ക് അശ്വിനേ ഇട്ടുകൊടുത്തു രണ്ടു സിക്‌സറുകളിലൂടെ മില്ലര്‍ കളി പൂര്‍ണ്ണമായും കൈവശപ്പെടുത്തുന്നു .
രോഹിത് ശര്‍മയുടെ ബാറ്റിംഗ്- ഫീല്‍ഡിങ് പരാജയം ക്യാപ്റ്റന്‍സിയേയും ബാധിക്കുന്ന കാഴ്ച കഴിഞ്ഞകളിയില്‍ ഗ്രൗണ്ടില്‍ പ്രകടമായിരുന്നു. രോഹിത് ശര്‍മയുടെ പരാജയം ടീമിന്റെ മൊത്തത്തിലുള്ള പരാജയമാകുന്നതിനാലാണ് ഇത്രയും പറഞ്ഞത്. ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ ശരാശരിയിലും താഴെയാണിപ്പോള്‍ രോഹിത് ശര്‍മ എന്നു പറയേണ്ടി വരുന്നു.
ഇന്ന് ടീമില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്. കാര്‍ത്തിക് നിര്‍ണ്ണായക സമയത്ത് തനിക്കൊരു മധ്യനിര ബാറ്റ്‌സ്മാനാകാന്‍ പറ്റില്ലെന്ന് തെളിയിച്ച സാഹചര്യത്തില്‍ മറ്റൊരു ഓപ്ഷന്‍ റിഷഭ് പന്താണ്. അതുപോലെ ഓപ്പണിംഗില്‍ ഒരു മാറ്റം വരുത്താന്‍ കഴിയണം. അല്ലെങ്കില്‍ പിന്നെ 15 അംഗടീമിനേ എടുക്കേണ്ടതില്ലായിരുന്നല്ലോ. തല്ക്കാലം മൂന്നുമാറ്റങ്ങള്‍ ടീമില്‍ അനിവാര്യമാണ്. നിരന്തരം പരാജയപ്പെടുന്നവര്‍ ഈ പ്ലേയിംഗ് ഇലവനു പുറത്താകട്ടെ. മറ്റുള്ളവരുടെ പ്രകടനം കാണാമല്ലോ .
Read more
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍