ശ്രീശാന്ത് ആ ക്യാച്ച് കൈപ്പിടിയിൽ ഒതുക്കിയത് നന്നായി, അല്ലെങ്കില്‍ ഹസന്‍ അലിയുടെ അവസ്ഥയായേനെ!

ഹസ്സന്‍ അലിയെ പ്രതികൂലിച്ചും പിന്തുണച്ചും പരിഹസിച്ചും ചേര്‍ത്തു പിടിച്ചും അഭിപ്രായങ്ങള്‍ വരുമ്പോള്‍ ഓര്‍മ്മ വരുന്നത് 14 വര്‍ഷങ്ങള്‍ക്കു മുന്‍പ് മിസ്ബയുടെ ഷോട്ട് ബൗണ്ടറിയിലേക്കെത്തി എന്നുറപ്പിച്ച സമയത്ത് ശൂന്യതയില്‍ നിന്നും വന്ന് ക്യാച്ചെടുത്ത ശ്രീശാന്തിനെയാണ്.

ആ ക്യാച്ച് കൈവിട്ടിരുന്നെങ്കില്‍ എന്തൊക്കൊ സംഭവിക്കുമായിരുന്നു എന്ന് ചിന്തിച്ചു നോക്കാറുണ്ട്. സമ്മര്‍ദ്ദ നിമിഷത്തില്‍ ഒരു യുവതാരം ക്യാച്ച് വിടുന്നത് സ്വാഭാവികം എന്നൊക്കൊ സാധാരണ ഗതിയില്‍ പറയാറുണ്ടെങ്കിലും അന്ന് ആ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നെങ്കില്‍ ശ്രീശാന്തിനോടുള്ള സമീപനം എന്തായിരിക്കും? എത്ര പേര്‍ അയാളെ പിന്തുണക്കുമായിരിക്കും?

"I Was Praying That Just Catch It": Rohit Sharma On S Sreesanth's Final Catch In 2007 T20 WC Final

ക്യാച്ചുകള്‍ക്ക് വിലയിടുകയാണെങ്കില്‍ ആ ക്യാച്ച് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വില പിടിച്ച ക്യാച്ചുകളില്‍ മുന്‍പന്തിയിലായിരിക്കും. ആ ക്യാച്ച് സമ്മാനിച്ചത് ഒരു ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയിയായ നായകന്റെ ആദ്യചുവടായിരുന്നു. ആ ക്യാച്ച് നേടിക്കൊടുത്തത് 2 വ്യാഴവട്ടക്കാലത്തെ കിരീടവരള്‍ച്ചയായിരുന്നു. ആ ക്യാച്ച് ഇന്ത്യയില്‍ പൊതുവെ പുറം തിരിഞ്ഞു നിന്ന T20 യോടുള്ള സമീപനം മാറ്റുകയും IPL തരംഗം സൃഷ്ടിക്കുകയുമാണ് ചെയ്തത്. ആ വിജയ നിമിഷം ഇന്ത്യയുടെ T20 ലോകകപ്പിലെ ആദ്യത്തെയും അവസാനത്തേതുമായിരുന്നു.

He was known for dropping sitters': Robin Uthappa recalls Sreesanth's catch that won India 2007 T20 World Cup | Cricket - Hindustan Times

ഇക്കഴിഞ്ഞ ദിവസം അന്നത്തെ യുവതാരം രോഹിത് ശര്‍മ്മ പറഞ്ഞ വാക്കുകള്‍ ആ ക്യാച്ച് നിങ്ങളുടെ കൈയിലേക്ക് എത്തുമ്പോള്‍ ഞങ്ങള്‍ എത്ര ആകുലരായിരുന്നു എന്നതിന്റെ സാക്ഷ്യപത്രം കൂടിയായിരുന്നു. നന്ദി ശ്രീ .. അന്ന് ആ ക്യാച്ച് കൈപ്പിടിയില്‍ ഒതുക്കിയതിന് .