രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം 2024 ടി20 ലോകകപ്പ് കാമ്പെയ്ന്‍ ജൂണ്‍ 5 ന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെ ആരംഭിക്കും. 2007-ലെ ചാമ്പ്യന്മാരായ ഇന്ത്യ, അയര്‍ലന്‍ഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ, ബദ്ധവൈരികളായ പാകിസ്ഥാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ്.
ടി20 ലോകകപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി, ടീമില്‍ നിരവധി സ്പിന്നര്‍മാരെ തിരഞ്ഞെടുത്ത് ഇന്ത്യ ഒരു റിസ്‌ക് എടുത്തിട്ടുണ്ടെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് പറഞ്ഞു. യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന മെഗാ ഇവന്റിനുള്ള ടീമില്‍ ഇന്ത്യ നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തു. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് അവര്‍.
ഇന്ത്യന്‍ ടീമില്‍ നാല് സ്പിന്നര്‍മാരാണുള്ളത്. രവീന്ദ്ര ജഡേജയും അക്സര്‍ പട്ടേലും ഓള്‍ റൗണ്ടര്‍മാരായും കുല്‍ദീപ് യാദവും യൂസ്വേന്ദ്ര ചഹലും സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായും ഇന്ത്യന്‍ ടീമിലുണ്ട്. ഇന്ത്യയെ വെച്ച് നോക്കുമ്പോള്‍ ഓസ്ട്രേലിയന്‍ ടീം വ്യത്യസ്തമാണ്. ലോകകപ്പ് ആര് നേടുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.
എങ്കിലും ഓസ്ട്രേലിയയ്ക്ക് എതിരായി ഇന്ത്യ വന്നാല്‍ ഇന്ത്യയുടെ സ്പിന്‍ നിര രണ്ടാം ടി 20 ലോകകിരീടം ആഗ്രഹിക്കുന്ന ഓസ്ട്രേലിയയ്ക്ക് വലിയ തിരിച്ചടിയാകും. കരീബിയന്‍, അമേരിക്ക എന്നിവിടങ്ങളില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമാണ്.
ലോകകപ്പിലെ ഫേവറിറ്റുകള്‍ ആരെന്ന് ചോദിച്ചാല്‍ ഇന്ത്യയെന്ന് ഞാന്‍ പറയും. കാരണം അത്ര മികച്ച ക്രിക്കറ്റാണ് ഇന്ത്യ കളിക്കുന്നത്. വലിയ തയ്യാറെടുപ്പുകളും രോഹിത് ശര്‍മ്മയുടെ സംഘം നടത്തുന്നു. വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍ കളിക്കുന്നത് മാത്രമാവും ഇന്ത്യയ്ക്ക് വെല്ലുവിളിയാകുക- ക്ലാര്‍ക്ക് വ്യക്തമാക്കി.