ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി ജസ്പ്രീത് ബുംറ, മാര്‍ക്കോ ജാന്‍സണ്‍ പോര്. ഇന്ത്യന്‍ ഇന്നിംഗ്സില്‍ 54ാം ഓവറിലായിരുന്നു സംഭവം.
ഓവറിലെ ആദ്യത്തെ ബോള്‍ ബൗണ്‍സറായിരുന്നു. ബുംറ വമ്പന്‍ ഷോട്ടിനു ശ്രമിച്ചെങ്കിലും ടൈമിംഗ് പാളിയതോടെ വലതുതോളിലാണ് വന്നുപതിച്ചത്. അടുത്തതും സമാനമായ ബോളായിരുന്നു. ഫലം ആദ്യത്തേതു തന്നെയായിരുന്നു. തോളില്‍ തന്നെയാണ് പന്ത് പതിച്ചത്. ബുംറ ചിരിയോടെയായിരുന്നു ഇതിനോടു പ്രതികരിച്ചതെങ്കില്‍ മറുവശത്ത് ജാന്‍സണ്‍ കണ്ണുരുട്ടി പ്രകോപിപ്പിക്കാന്‍ നോക്കുകയായിരുന്നു.
തുടര്‍ന്നുള്ള ബോളും ഷോര്‍ട്ട് തന്നെ. ഷോട്ടിനു ശ്രമിച്ച് ബുംറ വീണ്ടും പരാജയപ്പെട്ടു, പന്ത് തോളിലും തട്ടിത്തെറിച്ചു. ജാന്‍സണിന്റെ കണ്ണുരുട്ടലും ബുംറയുടെ ചിരിയും തുടര്‍ന്നു. എന്നാല്‍ നാലാമത്തെ ബോളിനു ശേഷം രംഗം വഷളായി. ഇത്തവണയും ഷോട്ടിനു മുതിര്‍ന്ന ബുംറ പരാജയപ്പെട്ട ശേഷം ജാന്‍സണ്‍ കണ്ണുരുട്ടകയും പ്രകോപനപരമായി എന്തോ പറയുകയും ചെയ്തു. ഇതോടെ ബുംറയും ചൂടായി.
What happened there between Bumrah and Jansen?#INDvsSA pic.twitter.com/Auc4F2GMop
— Ashish Satyam (@AshishSatyam7) January 5, 2022
Read more
തിരിച്ചും എന്തോ പറയുന്നതിനൊപ്പം ജാന്‍സണെ കൈകൊണ്ട് അടുത്തേക്ക് വിളിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും മുഖാമുഖം നിന്ന് കൊമ്പുകോര്‍ത്തതോടെ അമ്പയര്‍ ഓടിയെത്തി ഇരുവരെയും പിന്മാറ്റി. ദക്ഷിണാഫ്രിക്കന്‍ താരങ്ങളും നോണ്‍ സ്ട്രൈക്കറായ ഹനുമാ വിഹാരിയും ഇടപെട്ട് രംഗം ശാന്തമാക്കി. കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന താരമാണ് ജാന്‍സണ്‍.