ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമായി നിൽക്കാൻ പാടുപെടുന്ന താരമാണ് സഞ്ജു സാംസൺ. ഒരുപാട് കഴിവുണ്ടായിട്ടും പലരുടെയും തഴയലിന് ഇരയാകുന്ന താരമാണ് അദ്ദേഹം. എന്നാൽ ചില സമയങ്ങളിൽ കിട്ടിയ അവസരങ്ങൾ താരത്തിന് ഉപയോഗപ്പെടുത്തി എടുക്കാൻ സാധിക്കാറില്ല. ഈ വർഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ അവസാന രണ്ട് ടി-20 മത്സരങ്ങളിലും സഞ്ജു പൂജ്യത്തിനാണ് പുറത്തായത്. അതിന് ശേഷം ഇന്ത്യൻ ടീമിലേക്ക് കയറാൻ സാധിക്കുമോ എന്ന കാര്യത്തിൽ ഇത് വരെ ഉറപ്പ് പറയാറായിട്ടില്ല. സഞ്ജുവിനെ തഴയുന്നതിന്റെ പ്രധാന കാരണത്തെ പറ്റി തുറന്നടിച്ച് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.
ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ:
“സഞ്ജു മികച്ച ബാറ്റ്സ്മാൻ തന്നെയാണ്. എന്നാൽ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ തഴയുന്നത് അദ്ദേഹത്തിനെയാണ്. സഞ്ജുവിന്റെ പ്രധാന എതിരാളി എതിർ ടീമുകൾ അല്ല. അത് ടീമിലുള്ള സഹ താരമായ റിഷബ് പന്താണ്. ബിസിസിഐ ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകുന്നത് അദ്ദേഹത്തിനാണ്. ആ അവസരങ്ങൾ സഞ്ജുവിന് നൽകിയിരുന്നെങ്കിൽ അദ്ദേഹം ഇപ്പോൾ ടീമിലെ സ്ഥിരം സാനിധ്യം ആയി മാറിയേനെ” ആകാശ് ചോപ്ര പറഞ്ഞു.
Read more
ഇപ്പോൾ ദുലീപ് ട്രോഫി കളിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യ ഡി ടീമിലാണ് ഉൾപെട്ടിട്ടുള്ളത്. എന്നാൽ ഇപ്പോൾ നടക്കുന്ന മത്സരത്തിൽ സഞ്ജു ആദ്യ ഇന്നിങ്സിൽ അഞ്ച് റൺസ് മാത്രമാണ് നേടിയത്. അതിൽ ഇന്ത്യൻ ആരാധകർ നിരാശയിലാണ്. തുടർന്നുള്ള മത്സരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ ഇന്ത്യൻ ടീമിലേക്ക് കയറാൻ അദ്ദേഹത്തിന് സാധിക്കില്ല എന്നാണ് ആരാധകർ വിലയിരുത്തുന്നത്.